വിദേശം

ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍; ഏറ്റവും അധികം യുകെയിലെന്ന് ലോകാരോഗ്യ സംഘടന

ജനിതകമാറ്റം വന്ന കോവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

'ബി.1.617 എന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്,' ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കെന്റ് വകഭേദത്തെക്കാള്‍ 60% വേഗത്തിലാണ് ഇന്ത്യന്‍ വകഭേദം പടരുന്നത്. രണ്ട് സ്‌ട്രെയിനുകളെ പരിശോധിച്ചതില്‍ നിന്നാണ് ഇന്ത്യന്‍ വേരിയന്റ് അതിവേഗത്തില്‍ പടരുന്നതായി വ്യക്തമായതെന്ന് ബെല്‍ജിയത്തിലെ കെയു ലുവെന്‍ യൂണിവേഴ്‌സിറ്റി ബയോളജിസ്റ്റ് പ്രൊഫ ടോം വെന്‍സീലേഴ്‌സ് പറയുന്നു. ബി1.617.2 വേരിയന്റാണ് യുകെയില്‍ പ്രധാനമായി കാണുന്ന ഇന്ത്യന്‍ സ്‌ട്രെയിന്‍ വേര്‍ഷന്‍. നിലവില്‍ ശക്തമായ കെന്റ് വേരിയന്റിനെ പുതിയ വേരിയന്റ് മറികടക്കുമെന്നാണ് ആശങ്ക.

ഇന്ത്യന്‍ വേരിയന്റ് വേഗത്തില്‍ പടരുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളും, വാക്‌സിനേഷന്‍ മുന്നേറ്റവും, പുതിയ വേരിയന്റുകള്‍ രൂപപ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് വിദഗ്ധര്‍ . അടുത്ത തിങ്കളാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ചെറിയ തോതിലെങ്കിലും കേസുകള്‍ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 16,31,6986 ആയി. പതിമൂന്ന് കോടിയിലധികം ആളുകള്‍ കൊവിഡ് മുക്തരായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു എസില്‍ 5.96 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

രാജ്യത്ത് ഇതുവരെ ഒന്നരക്കോടിയിലധിം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത്.

  • മോസ്‌കോയില്‍ ഭീകരാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
  • 92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ
  • ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവം; ഞെട്ടലില്‍ മലയാളി സമൂഹം
  • കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ കൂട്ടമരണം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്
  • യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്
  • റഷ്യ - യുക്രൈന്‍ യുദ്ധം വഷളാക്കിയത് ബോറിസ് - വ്ളാദിമിര്‍ പുടിന്‍
  • അസഹ്യമായ ചൂട്; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
  • റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 65 പേ‍ര്‍ കൊല്ലപ്പെട്ടു
  • അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയെന്ന് മാര്‍പാപ്പ
  • ജപ്പാനില്‍ വന്‍ ഭൂചലനം; ആഞ്ഞടിച്ചു സുനാമി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions