നാട്ടുവാര്‍ത്തകള്‍

ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു


തൃശൂര്‍: കോവിഡില്‍ കേരളത്തിലും ദാരുണ മരണം. ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരണമടഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വാടാനപ്പള്ളി സ്വദേശി നകുലനാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെയാണ് നകുലന്‍ മരണമടഞ്ഞത്. ചികിത്സ ലഭിക്കുന്നില്ലെന്ന് കാണിച്ച ഇയാള്‍ കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ സന്ദേശം ഇട്ടിരുന്നു.
നകുലന്റെ സന്ദേശം വൈറലായി മാറിയതിന് ശേഷം ഇയാളെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അതേസമയം പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ആദ്യ ദിവസം തന്നെ പ്രശ്‌നം പരിഹരിച്ചെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വാദം. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വൃക്കരോഗികയായ നകുലന്‍ നേരത്തേ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥിരമായി ഡയാലിസിസ് ചെയ്തിരുന്ന നകുലന്‍ ഇതിന് എത്തിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധന നടത്തിയതും പോസിറ്റീവായതും. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ആശുപത്രി വരാന്തയിലാണ് കിടത്തിരുന്നത്. വിവാദമായതോടെയാണ് വാര്‍ഡിലേക്ക് മാറ്റിയത്.
തൃശൂരില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് ശാരീരിക പ്രശ്‌നവുമായി എത്തുന്ന രോഗികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടുന്നില്ലെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജിനെതിരേ നേരത്തേയും ഉയര്‍ന്നിരുന്നു. നടത്തറ സ്വദേശിയും സമാന രീതിയില്‍ നേരത്തേ മരിച്ചത് വിവാദമായിരുന്നു.


 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway