നാട്ടുവാര്‍ത്തകള്‍

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് അതി രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യ സംഘടന. നിരവധി മതപരവും രാഷ്ട്രീയപരവുമായ കൂടിച്ചേരലുകള്‍ രാജ്യത്തെ കോവിഡ്-19 വ്യാപനത്തിന് കാരണമായെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. തിരഞ്ഞെടുപ്പ് റാലികള്‍ അടക്കം വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ കോവിഡ് പശ്ചാത്തലത്തിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ വലിയ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ പുറമേ നിര്‍ദേശങ്ങള്‍ വകവെക്കാതെ ലക്ഷണങ്ങളെ പങ്കെടുപ്പിച്ച് ഹരിദ്വാറിലെ കുംഭമേള ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തി.

ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രസിദ്ധീകരിച്ച കോവിഡ്-19 വീക്ക്‌ലി എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റില്‍ പറയുന്നത് പ്രകാരം ബി.1.617 വൈറസുകള്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബറിലാണ്. എന്നാല്‍ രാജ്യത്തെ കോവിഡ്-19 കേസുകളുടെ എണ്ണവും മരണ നിരക്കും ബി.1.617 വൈറസിന്റെ മാരകശേഷിയിലേക്കാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം യാതൊരു നിയന്ത്രണങ്ങളും കൂടാതെയുള്ള രാഷ്ട്രീയവും മതപരവുമായ കൂടിച്ചേരലുകളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മറ്റൊന്ന് പൊതുജനാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലായെന്നതാണ്. പ്രധാനപ്പെട്ട മറ്റൊരു ഘടകം കോവിഡ് വകഭേദവും അത് വ്യാപന തോത് കൂടിയതുമാണെന്നും സംഘടന വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,62,727 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. നാലായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 2.37 കോടി കടന്നു. ആകെ രോഗബാധിതരില്‍ 1.97 കോടിയിലേറേ പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി
37,10,525 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2,58,317 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു..

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway