യു.കെ.വാര്‍ത്തകള്‍

കോവിഡ് തലയ്ക്കു മുകളില്‍: 800 പേര്‍ക്കുള്ള ഇരിപ്പിടമൊരുക്കി സത്യപ്രതിജ്ഞാ ചടങ്ങ്

തിരുവനന്തപുരം: കേരളം കോവിഡിന്റെ രൂക്ഷ വ്യാപനത്തിന്റെ നടുവിലാണ്. ജനം ലോക്കിലാണ്. അപ്പോഴും സര്‍ക്കാരിന് തങ്ങളുടേതായ വിഷയങ്ങളില്‍ ജനക്കൂട്ടമാവാം എന്ന സ്ഥിതിയാണ്. 20ന് നടക്കുന്ന രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് 800 പേര്‍ക്ക് ഇരിക്കാനുള്ള വേദിയാണ് ഒരുക്കുന്നത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് വേദിയൊരുക്കുന്നത്. മുന്‍ കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം എന്നാണ് നിര്‍ദേശം. പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് എന്നാണു അറിയിച്ചിരിക്കുന്നത്. എന്നാല്‍ സത്യപ്രതിജ്ഞ ലളിതമാക്കി ഓണ്‍ലൈനിലൂടെ കാണാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ഗുരുതര സ്ഥിതിയ്ക്ക് പ്രധാനകാരണം തിരഞ്ഞെടുപ്പ് റാലികളും റോഡ് ഷോയും ആയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചര്‍ച്ചകളും എല്‍.ഡി.എഫിനകത്ത് പുരോഗമിക്കുകയാണ്. നാല് മന്ത്രിമാര്‍ സി.പി.ഐയില്‍ നിന്നും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അഞ്ച് എം.എല്‍.എമാരുള്ള കേരളാ കോണ്‍ഗ്രസ് രണ്ട് മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനം നല്‍കാനാണ് സി.പി.ഐ.എമ്മിന്റെ ആലോചന. ഒരു എം.എല്‍.എയുള്ള ഐ.എന്‍.എലും മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway