നാട്ടുവാര്‍ത്തകള്‍

അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അഭയ കേസിലെ പ്രതി സിസ്റ്റര്‍ സെഫിക്കും പരോള്‍ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി ഫാ. കോട്ടൂരിന് പരോള്‍ അനുവദിച്ച് നല്‍കിയതിന്റെ പിറ്റേന്നാണ് സെഫിക്കും അട്ടക്കുളങ്ങര ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പരോള്‍. സിസ്റ്റര്‍ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് 90 ദിവസമാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്നും മെയ്‌ 12 ബുധനാഴ്ച ഇവര്‍ പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍ മെയ്‌ 11 ചൊവ്വാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ഫാ. കോട്ടൂരിനും 90 ദിവസമാണ് പരോള്‍.

28 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് അഭയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും 2020 ഡിസംബര്‍ 23 ന് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, അഞ്ചു മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പരോള്‍ അനുവദിച്ച് പുറത്തു പോയത്.

അതേസമയം പരോള്‍ അനുവദിച്ചുകൊണ്ടുള്ള നടപടിക്കെതിരെ അഭയയ്ക്ക് നീതി ലഭിക്കാന്‍ പോരാടിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തത്തി. ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന് ജോമോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway