നാട്ടുവാര്‍ത്തകള്‍

ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു

ഭോപ്പാല്‍ : സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രിയിലെ മെയില്‍ നഴ്‌സ് തന്നെ ബലാത്‌സംഗം ചെയ്തതായി 43 കാരിയായ രോഗി ഡോക്ടറോട് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ രോഗം മൂര്‍ച്ഛിച്ചു യുവതി മരിക്കുകയായിരുന്നു .

ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് സംഭവം നടന്നത്. ഏപ്രില്‍ ആദ്യവാരം നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസം കുറ്റവാളി അറസ്റ്റിലായതിന് ശേഷമാണ്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിയുകയും ഡോക്ടറോട് പറയുകയും ആയിരുന്നു. എന്നാല്‍ ആരോഗ്യനില പെട്ടന്ന് വഷളായതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ അവര്‍ മരിക്കുകയും ആയിരുന്നു.

നിഷാദ്പുര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, 40കാരനായ നഴ്സ് സന്തോഷ് അഹിര്‍വാറിനെ പൊലീസ് കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ്. സഹപ്രവര്‍ത്തകയായ സ്റ്റാഫ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചതിലും , ജോലിസ്ഥലത്ത് മദ്യപിച്ചു വന്നതിനും ഇയാള്‍ മുന്‍പും ശിക്ഷാ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്.

പീഡന വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ എല്ലാ വഴിവിട്ട നടപടികളും സ്വീകരിച്ചു എന്നാണ് പീഡനത്തിരയായവരുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
സംഭവത്തെ തുടര്‍ന്ന് ഭോപ്പാല്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡുകളുടെ ദയനീയ അവസ്ഥ വ്യക്തമാക്കി കൊണ്ട് പീഡനത്തിരയായവരുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ കൊവിഡ് വാര്‍ഡുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, ലൈംഗിക കുറ്റവാളികളെ ആശുപത്രികള്‍ നിയമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നിവയും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway