വിദേശം

ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തിലെ പകുതിയോളം പേര്‍ക്ക് കൊറോണ

ഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ ബുക്ക് ചെയ്ത പകുതിയോളം പേര്‍ക്കും കൊറോണ. ഇതോടെ ഇവരുടെ തിരിച്ച് വരവ് പ്രതിസന്ധിയിലായി. ആദ്യ വിമാനത്തില്‍ യാത്രക്ക് മുമ്പ് നടത്തിയ കോവിഡ് സ്‌ക്രീനിംഗില്‍ 70 യാത്രക്കാര്‍ പരാജയപ്പെടുകയും 40 ല്‍ അധികം പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരുടെ തിരിച്ച് വരവിന് തടസമുണ്ടായിരിക്കുന്നത്.

ശേഷിക്കുന്ന 30 പേര്‍ കോവിഡ് ബാധിതരുടെ അടുത്ത കുടുംബാംഗങ്ങളോ അവരുമായി സമ്പര്‍ക്കത്തിലായവരോ ആണ് ഇവരെയും വിമാനത്തില്‍ കയറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ ആദ്യ വിമാനത്തില്‍ പകുതിയോളം സീറ്റുകള്‍ കാലിയാകും. ഇതിലേക്ക് തിരക്ക് പിടിച്ച് യാത്രക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആദ്യ വിമാനം പാതി സീറ്റുകളില്‍ യാത്രക്കാരുമായായിരിക്കും ലാന്‍ഡ് ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രാ നിരോധനം മേയ് 15ന് ഓസ്‌ട്രേലിയ പിന്‍വലിച്ച ശേഷമെത്തുന്ന പ്രഥമ ക്വാന്റാസ് വിമാനത്തിലെ യാത്രക്കാര്‍ക്കാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. ഈ വിമാനം മേയ് 15ന് ഡാര്‍വിനിലാണ് ലാന്‍ഡ് ചെയ്യുന്നത്.
നാട്ടുകാരെ തിരിച്ച് കൊണ്ടു വരുന്നതിനുളള നീക്കങ്ങള്‍ ഓസ്‌ട്രേലിയ നിലവില്‍ നടത്തിവരുകയാണ്. എന്നാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിനു വലിയ വെല്ലുവിളിയാവുകയാണ്.

ഓസ്‌ട്രേലിയന്‍ മലയാളികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയും അനിശ്ചിതത്വത്തിലായി.

 • ഫ്രാന്‍സില്‍ ഇന്ന് മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട
 • ബലൂണ്‍ ബോംബുകളയച്ച് ഹമാസ്; വ്യോമാക്രമണം നടത്തി ഇസ്രായേല്‍ തിരിച്ചടി
 • ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരിക്ക് പുലിറ്റ്‌സര്‍ പ്രൈസ്
 • ഫ്രഞ്ച് പ്രസിഡന്റിന്റെ കാരണത്തടിച്ച യുവാവിന് തടവ് വിധിച്ച് കോടതി
 • ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കി; നിരോധനം രണ്ട് വര്‍ഷത്തേക്ക്
 • കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
 • ആക്ടിവിസ്റ്റിനെ പിടികൂടാന്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; ബെലാറസ് പ്രസിഡന്റ് വിവാദത്തില്‍
 • ശ്വാസകോശത്തില്‍ കയറിക്കൂടുന്ന കോവിഡ് വൈറസിനെ 99.9% തുരുത്താനുള്ള കണ്ടെത്തലുമായി ഗവേഷകര്‍
 • വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇനി മാസ്‌ക് ഒഴിവാക്കാം; ബൈഡന്‍
 • സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway