യു.കെ.വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയിലെ ജനങ്ങള്‍ ഒപ്പം നിന്നു; പോലീസ് പിടിച്ചുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു

സ്‌കോട്ട്‌ ലണ്ടില്‍ രണ്ട് ഇന്ത്യന്‍ അഭയാര്‍ത്ഥി അപേക്ഷകരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. ഏഴ് മണിക്കൂര്‍ നീണ്ട തെരുവ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ പോലീസ് നിര്‍ബന്ധിതരായി. ഗ്ലാസ്‌ഗോയിലെ ജനങ്ങളുടെ അമ്പരപ്പിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യക്കാരായ ലാഖ്‌വീര്‍ സിംഗും, സുഹൃത്ത് സുമിത് സെഹ്‌ദേവിയും.

ഹോം ഓഫീസ് അയച്ച പോലീസുകാരാണ് കഴിഞ്ഞ ദിവസം രാവിലെ ഇവരുടെ ഫ്‌ളാറ്റില്‍ ഇരച്ചുകയറി അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം ലീവ് ടു റിമെയിന്‍ അവകാശമില്ലാതെ യുകെയില്‍ തങ്ങിയെന്ന ഇമിഗ്രേഷന്‍ കുറ്റം ചെയ്തതായി സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ പൊള്ളോക്ഷീല്‍ഡ്‌സിലെ കെന്‍മൂര്‍ സ്ട്രീറ്റിലേക്ക് നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തി. ഇന്ത്യക്കാരെ കയറ്റിയ പോലീസ് വാഹനത്തെ മുന്നോട്ട് നീങ്ങാന്‍ ഇവര്‍ അനുവദിച്ചില്ല. പ്രദേശത്തെ സിഖ് ഗുരുദ്വാര ക്ഷേത്ര അംഗങ്ങളായ ഈ സുഹൃത്തുക്കള്‍ ഭവനമില്ലാത്ത ആളുകള്‍ക്ക് ഭക്ഷണം വിളമ്പാനായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ജനപ്രിയരായിരുന്നു.

പ്രദേശവാസികളുടെ എതിര്‍പ്പ് കടുത്തതോടെ പോലീസ് വാഹനത്തില്‍ നിന്ന് ഇരുവരെയും വിട്ടയച്ചു. ജനങ്ങളുടെ ഹര്‍ഷാരവത്തിലേക്കാണ് ലാഖ്‌വീറും, സുമിതും വന്നിറങ്ങിയത്. 'ഫ്‌ളാറ്റില്‍ നിന്നും മുന്നറിയിപ്പില്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിറ്റന്‍ഷന്‍ സെന്ററില്‍ എന്താകും അവസ്ഥയെന്നാണ് ഭയപ്പെട്ടത്. ഗ്ലാസ്‌ഗോയില്‍ ഈ ജനങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ച വിധിയില്‍ ഇപ്പോള്‍ സന്തോഷിക്കുകയാണ് ഇവര്‍ .

ഈ സംഭവത്തിന്റെ പേരിലാണ് ബ്രിട്ടനിലെ വലിയ ട്രേഡ് യൂണിയനായ യുണൈറ്റിന്റെ നേതൃസ്ഥാനം സ്വപ്‌നം കണ്ട ഹൊവാര്‍ഡ് ബെക്കെറ്റിനെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. പ്രീതി പട്ടേലിനെയാണ് നാടുകടത്തേണ്ടതെന്ന് പറഞ്ഞതാണ് വിവാദമായത്. അതേസമയം നിയമപരമായാണ് റെയ്ഡ് നടന്നതെന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway