യു.കെ.വാര്‍ത്തകള്‍

സ്‌കോട്ട് ലന്‍ഡ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 4% ശമ്പള വര്‍ദ്ധന; ഇംഗ്ലണ്ടിന് കണ്ടു പഠിക്കാം

കൊറോണാ മഹാമാരി കാലത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കോട്ട് ലന്‍ഡ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 4 ശതമാനം ശമ്പള വര്‍ദ്ധനവും, 500 പൗണ്ട് 'താങ്ക് യൂ പേയ്‌മെന്റുമായി' ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ അജണ്ട ഫോര്‍ ചേഞ്ച് എന്‍എച്ച്എസ് പേ, ഗ്രേഡിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഏകദേശം 154,000 ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കുക.

നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍, ഡൊമസ്റ്റിക്, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് സ്റ്റാഫ്, പോര്‍ട്ടേഴ്‌സ്, മറ്റ് ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് എന്നിവരാണ് അജണ്ട ഫോര്‍ ചേഞ്ചില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുള്ളതിലും മികച്ച പ്രതിഫലമാണ് സ്‌കോട്ടിഷ് ജീവനക്കാര്‍ക്ക് കരസ്ഥമാകുക.

4 ശതമാനം ശമ്പളവര്‍ദ്ധനവ് യൂണിയനുകള്‍ സ്വീകരിച്ചതോടെ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 വര്‍ഷത്തില്‍ മികച്ച വേതനമാണ് സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭിക്കുകയെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പ്രതികരിച്ചു.

ഇതോടെ ഏറ്റവും കുറഞ്ഞ വേതനത്തിലുള്ള ജീവനക്കാര്‍ക്ക് 5.4 ശതമാനം വര്‍ദ്ധനവാണ് ലഭിക്കുക. ബാന്‍ഡ് 1 മുതല്‍ 7 വരെ.യുള്ളവര്‍ക്ക് 2020/21ല്‍ നിന്നും 4 ശതമാനമെങ്കിലും ശമ്പളം കൂടും. 25000 പൗണ്ടില്‍ താഴെ വേതനമുള്ളവരാണെങ്കില്‍ 1000 പൗണ്ടാണ് ഗ്യാരണ്ടിയുള്ള വര്‍ദ്ധനവ്.

24000 പൗണ്ടില്‍ താഴെയുള്ളവര്‍ക്ക് 250 പൗണ്ട് വര്‍ദ്ധനയും, മറ്റുള്ളവര്‍ക്ക് 1 ശതമാനം വര്‍ദ്ധനവുമാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ തീരുമാനം. കൊറോണകാലത്തെ മികച്ച സേവനത്തിനു കൈയടി മാത്രമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കിട്ടിയത്.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway