നാട്ടുവാര്‍ത്തകള്‍

മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍

മലപ്പുറം: ആരോഗ്യകേരളത്തിന് വീണ്ടും അപമാനമായി കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ ആണ് പ്രശാന്ത്. പെരിന്തല്‍മണ്ണയില്‍ സ്‌കാനിംഗിനായി കൊണ്ടുപോവുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഏപ്രില്‍ 27 ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് ആവശ്യം ശക്തമായിരുന്നു.

നേരത്തേ, അടൂരില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത് കേരളത്തിന് വലിയ നാണക്കേട് ആയി മാറിയിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിനെ (29) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് പോകുമ്പോഴായിരുന്നു പീഡനം. കായംകുളം പോലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയായിരുന്നു നൗഫല്‍.

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway