അസോസിയേഷന്‍

വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റിലൂടെ സമാഹരിച്ച 2065 പൗണ്ട് അശോക് കുമാര്‍ ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് കൈമാറി

ലണ്ടന്‍ മാരത്തോണിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ ഇവന്റ് കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ ഇവന്റായി നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റര്‍ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി അതിലൂടെ സമാഹരിച്ച 2065 പൗണ്ട് ആശുപത്രി അധികൃതര്‍ക്ക് കൈമാറി യുകെ മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി മാതൃക ആയിരിക്കുകയാണ് അശോക് കുമാര്‍.

നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്‌ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തില്‍ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്‌സ്വുഡ് അവന്യു, ലണ്ടന്‍ റോഡ്, മെയ്‌ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 6 മിനിട്ടുകൊണ്ടാണ് അശോക് കുമാര്‍ ഓടി പൂര്‍ത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റര്‍ വെര്‍ച്വല്‍ റണ്ണിലൂടെ സമാഹരിച്ച 2065 പൗണ്ട് ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നിര്‍വഹിക്കുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഹോസ്പിറ്റലിലെ മുഴുവന്‍ ജീവനക്കാരോടുമുള്ള ആദരസൂചകമായി ചീഫ് എക്‌സിക്യൂട്ടീവ് മാത്യു കെര്‍ഷോവിനു കൈമാറി.

2014ലെ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ ആറ് വര്‍ഷം കൊണ്ട് ഒന്‍പത് മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്മാരത്തോണുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അര്‍ഹനായ അശോക് കുമാര്‍, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്.

വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റില്‍ പങ്കെടുത്ത എല്ലാവരോടും, സംഭാവന നല്‍കിയ എല്ലാ സഹൃദയരോടുമുള്ള നന്ദി അശോക് കുമാര്‍ അറിയിച്ചു.

 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
 • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൗണ്ടേഷന്‍ കോഴ്‌സുകളും
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലാസന്ധ്യ
 • മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന് വേണ്ടി UKMSW സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
 • ജിഎംഎക്ക് നവ നേതൃത്വം: സുനില്‍ ജോര്‍ജ് പ്രസിഡന്റ് , അനില്‍ തോമസ് സെക്രട്ടറി , ജെയിംസ് മംഗലത്ത് ട്രഷറര്‍
 • യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷം 23 ന്
 • യുക്മ ദേശീയ സമിതിയുടെ അന്താരാഷ്ട്ര നഴ്‌സസ് ദിനാശംസകള്‍; യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ 23 ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway