വിദേശം

ശ്വാസകോശത്തില്‍ കയറിക്കൂടുന്ന കോവിഡ് വൈറസിനെ 99.9% തുരുത്താനുള്ള കണ്ടെത്തലുമായി ഗവേഷകര്‍

ആളുകളുടെ ശ്വാസകോശത്തില്‍ കയറികൂടി അപകടം സൃഷ്ടിക്കുന്ന കൊറോണ വൈറസുകളെ 99.9 ശതമാനം തുരുത്താനുള്ള ആന്റിവൈറല്‍ തെറാപ്പിയുമായി ഗവേഷകര്‍. 'ഹീറ്റ് സീക്കിംഗ് മിസൈല്‍' മാതൃകയില്‍ പദാര്‍ത്ഥങ്ങളെ കണ്ടെത്തി, അക്രമിക്കുന്ന അടുത്ത തലമുറ ടെക്‌നോളജിയാണ് ഓസ്‌ട്രേലിയയിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റിയിലെ മെന്‍സീസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യൂന്‍സ്‌ലാന്‍ഡിലെ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം വികസിപ്പിച്ചിരിക്കുന്നത്.

സുപ്രധാനമായ ഈ ചികിത്സ വഴി വൈറസ് ശ്വാസകോശത്തില്‍ ഇരട്ടിക്കുന്നത് തടയുന്നതായി കോ-ലീഡ് റിസേര്‍ച്ചര്‍ പ്രൊഫസര്‍ നിഗല്‍ മക്മില്ലണ്‍ പറഞ്ഞു. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ അവസാനിപ്പിക്കാനും ഇതുവഴി സാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസകോശത്തില്‍ വളരുന്ന വൈറസിനെ കണ്ടെത്തി ഇല്ലാതാക്കുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

1990-കളില്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ മെഡിക്കല്‍ ടെക്‌നോളജി ജീന്‍ സൈലന്‍സിംഗ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. ആര്‍എന്‍എയാണ് ജീന്‍ സൈലന്‍സിംഗ് പ്രയോജനപ്പെടുത്തുന്നത്. വൈറസിന്റെ ജനിതകഘടനയിലേക്ക് ബൈന്‍ഡ് ചെയ്യുന്ന ആര്‍എന്‍എയുടെ ചെറിയ ഭാഗങ്ങള്‍ക്കൊപ്പം ടെക്‌നോളജി പ്രവര്‍ത്തിക്കും. ഇതുവഴി ജീനോമിന്റെ ബാക്കിയുള്ള പ്രവര്‍ത്തനം തടയാന്‍ കഴിയും, പ്രൊഫസര്‍ നിഗല്‍ വിശദമാക്കി.

സാനാമിവിര്‍, റെംഡെസിവിര്‍ തുടങ്ങിയ മറ്റ് ആന്റിവൈറല്‍ ചികിത്സകള്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും, കൊറോണാവൈറസ് രോഗികളുടെ രോഗമുക്തി എളുപ്പത്തിലാക്കാനും അവസരം നല്‍കുന്നു. എന്നാല്‍ പുതിയ ചികിത്സാ രീതി വൈറസുടെ നേരിട്ട് തടയുന്ന ആദ്യ ട്രീറ്റ്‌മെന്റാണ്. മരുന്നിനെ കുത്തിവെയ്പ്പ് വഴി രക്തത്തില്‍ ചേര്‍ത്താണ് പ്രതിരോധം തീര്‍ക്കുന്നത്.

 • ഫ്രാന്‍സില്‍ ഇന്ന് മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട
 • ബലൂണ്‍ ബോംബുകളയച്ച് ഹമാസ്; വ്യോമാക്രമണം നടത്തി ഇസ്രായേല്‍ തിരിച്ചടി
 • ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരിക്ക് പുലിറ്റ്‌സര്‍ പ്രൈസ്
 • ഫ്രഞ്ച് പ്രസിഡന്റിന്റെ കാരണത്തടിച്ച യുവാവിന് തടവ് വിധിച്ച് കോടതി
 • ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കി; നിരോധനം രണ്ട് വര്‍ഷത്തേക്ക്
 • കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
 • ആക്ടിവിസ്റ്റിനെ പിടികൂടാന്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; ബെലാറസ് പ്രസിഡന്റ് വിവാദത്തില്‍
 • ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തിലെ പകുതിയോളം പേര്‍ക്ക് കൊറോണ
 • വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇനി മാസ്‌ക് ഒഴിവാക്കാം; ബൈഡന്‍
 • സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway