അസോസിയേഷന്‍

ജിഎംഎക്ക് നവ നേതൃത്വം: സുനില്‍ ജോര്‍ജ് പ്രസിഡന്റ് , അനില്‍ തോമസ് സെക്രട്ടറി , ജെയിംസ് മംഗലത്ത് ട്രഷറര്‍

യുകെയിലെ മലയാളി അസോസിയേഷനിലെ പ്രമുഖമായ അസോസിയേഷനായ ഗ്ലോസ്റ്റര്‍ ഷെയര്‍ മാലയാളി അസോസിയേഷന് പുതിയ നേതൃത്വം ചുമതലയേറ്റു. സുനില്‍ ജോര്‍ജ് പ്രസിഡന്റായും അനില്‍ തോമസ് സെക്രട്ടറിയായും ജെയിംസ് മംഗലത്ത് ട്രഷററായും തെരഞ്ഞെടുത്തു.

2008ല്‍ പ്രസിഡന്റായി ജിഎംഎയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സുനില്‍ ജോര്‍ജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.അടൂര്‍ കടമ്പനാട് സ്വദേശിയാണ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ തോമസ് ഏറെ കാലമായി സംഘടനയുടെ ആക്ടീവ് മെമ്പറാണ്. നേരത്തെയും സംഘടനയില്‍ സെക്രട്ടറിയും ട്രഷററായും പ്രവര്‍ത്തിച്ചുള്ള പരിചയം ഉണ്ട്. കോട്ടയം സ്വദേശിയായ ഇദ്ദേഹവും കുടുംബവും ഏറെ കാലമായി ഗ്ലോസ്റ്റര്‍ഷെയറിലാണ് താമസിക്കുന്നത്.

ട്രഷററായി തെരഞ്ഞെടുത്ത ജെയിംസ് മംഗലത്ത് ജിഎംഎയുടെ ആക്ടീവ് മെമ്പറാണ്. ചാലക്കുടി സ്വദേശിയായ ജെയിംസ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്.

വെസ് പ്രസിഡന്റ് ജോ വില്‍ട്ടണ്‍ ആന്റണി 2009 മുതല്‍ ചെല്‍റ്റ്‌നാമില്‍ ജിഎംഎയുടെ ചെല്‍റ്റ്‌നാം യൂണിറ്റ് പ്രസിഡന്റായിരുന്നു. മികച്ച പ്രവര്‍ത്തന മികവും നേതൃപാഠവവും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ബ്രേസ്സറി ബ്ലാക്ക് റെസ്റ്റൊറന്റ് ശൃംഖലയുടെ ഏരിയ ഹെഡ് ഷെഫാണ് ഇദ്ദേഹം.

ജോയ്ന്റ് ട്രഷററായ അരുണ്‍ കുമാര്‍ പിള്ള രണ്ടു വര്‍ഷമായി ജിഎംഎയുടെ സജീവ പ്രവര്‍ത്തകനാണ്.

ജോയ്ന്റ് സെക്രട്ടറി എയ്‌സണ്‍ എബ്രഹാം അഞ്ചുവര്‍ഷമായി ഗ്ലോസ്റ്ററില്‍ താമസിച്ചുവരികയാണ്. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അങ്കമാലി സ്വദേശിയായ ഇദ്ദേഹം യുവത്വത്തിന്റെ പ്രതിനിധി കൂടിയാണ്.

കുറേയധികം പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് അസോസിയേഷനുകള്‍ക്ക് മാതൃകയാണ് ഗ്ലോസ്റ്റര്‍ഷെയര്‍. യുക്മ അസോസിയേഷനുകളില്‍ മികച്ച സംഘടനയായി തെരഞ്ഞെടുക്കപ്പെടാറുള്ള അസോസിയേഷന്‍ അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

സ്വന്തം നാടിന് ഒരാവശ്യം വന്നപ്പോള്‍ അസോസിയേഷനിലെ ഓരോ അംഗങ്ങളും സഹകരിച്ചെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ പ്രളയ ശേഷം കേരളത്തില്‍ നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കാതെ അര്‍ഹതപ്പെട്ടവര്‍ക്കായി ആറു വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും നല്ലൊരു തുക സംഭാവന നല്‍കിയിരുന്നു. എല്ലാവര്‍ഷവും ഓരോ ജില്ലാ ആശുപത്രികള്‍ക്കുമായി സഹായ ഫണ്ടു നല്‍കാറുണ്ട്.

ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ,ചെല്‍റ്റ്‌നാം ആശുപത്രികളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അസോസിയേഷന്‍ സജീവമാണ്.

ഗ്ലോസ്റ്റര്‍ഷെയര്‍ അസോസിയേഷന്റെ നെടും തൂണായിരുന്ന, ദീര്‍ഘകാലം അസോസിയേഷന്‍ നേതൃത്വത്തിലുണ്ടായിരുന്ന തിയോഡോര്‍ ഗബ്രിയേലിന്റെ മരണ ശേഷം പുതിയ കമ്മറ്റി രൂപം കൊണ്ടിരിക്കുകയാണ്.അസോസിയേഷന്റെ തുടക്കമിട്ട ഗബ്രിയേല്‍ വര്‍ഷങ്ങളായി കിടപ്പിലായിരുന്നെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഉപദേശവും നല്‍കി പോന്നിരുന്നു. മരിച്ചുപോയെങ്കിലും അദ്ദേഹത്തിന്റെതായ നല്ല ആശയങ്ങള്‍ സ്വീകരിച്ച് ഒപ്പം കൃത്യമായും ചിട്ടയായും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് നവ നേതൃത്വം.

അസോസിയേഷന്റെ വനിതാ ഫോറം സജീവമാണ്. യൂത്തും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്തും ഓണ്‍ലൈനിലൂടെ വിവിധ പരിപാടികള്‍ നടത്തി എല്ലാ അംഗങ്ങളുമായി പരസ്പരം നല്ല ബന്ധം കാത്തുസൂക്ഷിച്ചുപോന്നു.

 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
 • 'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
 • കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
 • രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
 • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്
 • പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു
 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway