അസോസിയേഷന്‍

മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന് വേണ്ടി UKMSW സെമിനാറുകള്‍ സംഘടിപ്പിക്കുന്നു

യു കെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ മുഖ്യലക്ഷ്യം യുകെയില്‍ ഉള്ള മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്സിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായി നടത്തപ്പെടുന്ന അടുത്ത ഘട്ടം സെമിനാര്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് തുടങ്ങുന്നതായിരിക്കും. ഓണ്‍ലൈന്‍വഴി നടത്തപ്പെടുന്ന ഈ സെമിനാറില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഇപ്പോള്‍ യുകെയില്‍ സോഷ്യല്‍ വര്‍ക്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്കും അതുപോലെ യുകെയിലെ സോഷ്യല്‍ വര്‍ക്കില്‍ രജിസ്ട്രേഷനു വേണ്ടി ശ്രമിക്കുന്നവര്‍ക്കും വേണ്ടിയാണ്.

അന്നേദിവസം രണ്ട് സെമിനാറുകള്‍ ആണ് സംഘടിപ്പിക്കുന്നത്. ആദ്യത്തെ ക്ലാസ്സ് നയിക്കുന്നത് ടോമി സെബാസ്റ്റ്യനാണ്. ഇപ്പോള്‍ ല്യൂട്ടന്‍ കൗണ്‍സിലില്‍ ചില്‍ഡ്രന്‍സ് ടീമില്‍ മാനേജറായി ജോലി ചെയ്യുന്ന ടോമി യുകെയിലെ സോഷ്യല്‍ വര്‍ക്ക് നിയമങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നത് ആയിരിക്കും. അതിനുശേഷം സൗത്തെന്‍ഡ് കൗണ്‍സില്‍ ചില്‍ഡ്രന്‍സ് ടീം മാനേജര്‍ ആയി ജോലി ചെയ്യുന്ന ബിനീഷ് കാപ്പന്‍ Looked After Children Process in the UK എന്ന വിഷയത്തില്‍ ക്ലാസ് നയിക്കുന്നതാണ്. സെമിനാറില്‍ സംബന്ധിക്കുന്ന വര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSc7OCuXQ5nmzfafJyqklOPnJQiHPotCDQpuc2twQ4YY0c7Hmw/viewform?usp=sf_link

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പങ്കെടുത്തതിനുള്ള CPD സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വ്യെക്തികളുമായോ അല്ലെങ്കില്‍ UKMSW എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

Sibby Thomas 07988996412
Biju Antony 07809295451
Roxy Baker 07960547843
Thomas Joseph 07939492035

 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
 • 'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
 • കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
 • രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
 • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്
 • പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു
 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway