Don't Miss

കോടതിയില്‍ 1 കോടി കെട്ടിവച്ച് പ്രവാസിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച് യൂസഫലി

അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വന്‍ തുക ചിലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രക്ഷിച്ചു. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണനെയാണ് യൂസഫലി രക്ഷിച്ചത്. 2012 സെപ്തംബര്‍ 7-നായിരുന്നു സംഭവം. അബുദാബി മുസഫയില്‍ വെച്ച് ബെക്‌സ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണനെ അബുദാബി കോടതി വധശിക്ഷക്ക് വിധിച്ചത്. ഇപ്പോള്‍ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവായിരിക്കുകയാണ്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാളുടെ കുടുംബം.

രക്ഷാശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ ഒരു ബന്ധുവഴി യൂസഫലിയുമായി ബെക്‌സ് കൃഷ്ണന്റെ കുടുംബം ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. ചര്‍ച്ചകള്‍ക്കായി സുഡാനില്‍ നിന്നും കുട്ടിയുടെ കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിക്കുകയായിരുന്നു.

 • കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ സുധാകരന്‍ ഏറ്റെടുത്തു
 • മലയാളി ഡോക്ടര്‍ക്ക് കാനഡയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
 • മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് പ്രധാനമന്ത്രിയുടെ അരക്കോടിയുടെ ഗവേഷണ ഫെലോഷിപ്പ്
 • വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്സിനേഷന്‍ വേണമെന്ന് അമേരിക്കന്‍ കോളജുകള്‍
 • തിരിച്ചു പോകേണ്ട ദിനം കോടതി ഇടപെട്ടു പ്രവാസി മലയാളിയ്ക്ക് താലികെട്ട്
 • ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസ്; രാഹുലിനേയും രശ്മിയെയും ഹാജരാക്കാന്‍ പോക്സോ കോടതി ഉത്തരവ്
 • ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത്; മോദിയോട് 6 വയസുകാരി
 • സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും പണം കടത്തുമായി ബന്ധമെന്ന് പരാതി
 • ചാര്‍ട്ടേഡ് വിമാനത്തില്‍ 160 പേരുമായി ആകാശ കല്യാണം!
 • വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരുമ്പോള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway