അസോസിയേഷന്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ

നമ്മുടെ പിറന്ന നാട്ടില്‍, ഏറ്റവും പ്രിയങ്കരരായിട്ടുള്ള നമ്മുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തില്‍ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നത് മറന്ന് മുമ്പോട്ട് പോകുവാന്‍ സാധിക്കുകയില്ല. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുകയും അത് കുഞ്ഞുകുട്ടികള്‍ മുതല്‍ എല്ലാവരെയും ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദരുടെ മുന്നറിയിപ്പും നമ്മെ ഭയചകിതരാക്കുന്നു. ഈയവസരത്തില്‍ മറ്റെന്തിനുമുപരിയായി കരുണയുടെ ചെറിയൊരു കരസ്പര്‍ശം നീട്ടുവാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ യുകെ മലയാളി സമൂഹത്തിന് മുന്നില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുക വഴി പരമാവധി തുക സ്വരൂപിച്ച് നാട്ടിലെത്തിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയാണ്.

സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോള്‍, കേഴുന്ന കേരളത്തെ ചേര്‍ത്ത്പിടിക്കാന്‍ യുക്മ യു കെ മലയാളികളോട് കാരുണ്യത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യു കെ മലയാളികളുടെ കരുതലും ഔദാര്യവുമാണ് യുക്മ ലക്ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം 'ഗിഫ്റ്റ് ടാക്‌സ്' ഇനത്തില്‍ സര്‍ക്കാരില്‍നിന്നും അധികമായി ലഭിക്കുവാന്‍ അവസരം ഉള്ളതിനാല്‍ വിര്‍ജിന്‍ മണി 'ജസ്റ്റ് ഗിവിങ്' സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.

നമ്മുടെ കുടുംബാംഗങ്ങള്‍, സഹൃത്തുക്കള്‍ എന്നിങ്ങനെ നിരവധി പേര്‍ കോവിഡിന്റെ മാരകതാണ്ഡവത്തില്‍ രോഗബാധിതരാവുകയും കുറെയേറെപ്പേര്‍ നമ്മെ എന്നന്നേക്കുമായി വിട്ടു പോകുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ സങ്കല്‍പത്തിനുമപ്പുറമുള്ള ഒരു അവസ്ഥയില്‍ നമ്മുടെ ജന്മനാടിനെ ചേര്‍ത്തു പിടിക്കുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്ന് കരുതുകയാണ്.

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാന്ത്വനമേകാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും സഹകരണവും നല്‍കുവാന്‍ എല്ലാവരുടെ മുന്നിലും വിനയപൂര്‍വ്വം കൈ നീട്ടുന്നു. നാട്ടില്‍ രോഗികളായിരിക്കുന്നവര്‍ക്ക് മരുന്ന്, ഓക്‌സിജന്‍, ആശുപത്രി സൗകര്യങ്ങള്‍, ഭക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാരിന് പിന്തുണയേകാന്‍ ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിത്യാസമില്ലാതെ ഒന്നായി പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാന്‍ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

യുക്മ കോവിഡ് അപ്പീലിലേക്ക് സഹായം നല്‍കുവാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പണം കൈമാറാവുന്നതാണ്.

http://virginmoneygiving.com/fund/UUKMA/Kerala/Covid19Relief

കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:


ഷാജി തോമസ് 07737736549

ടിറ്റോ തോമസ് 07723956930

വര്‍ഗീസ് ഡാനിയേല്‍ 07882712049

ബൈജു തോമസ് 07825642000


അലക്‌സ് വര്‍ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൗണ്ടേഷന്‍ കോഴ്‌സുകളും
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലാസന്ധ്യ
 • മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന് വേണ്ടി UKMSW സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
 • ജിഎംഎക്ക് നവ നേതൃത്വം: സുനില്‍ ജോര്‍ജ് പ്രസിഡന്റ് , അനില്‍ തോമസ് സെക്രട്ടറി , ജെയിംസ് മംഗലത്ത് ട്രഷറര്‍
 • യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷം 23 ന്
 • വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റിലൂടെ സമാഹരിച്ച 2065 പൗണ്ട് അശോക് കുമാര്‍ ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് കൈമാറി
 • യുക്മ ദേശീയ സമിതിയുടെ അന്താരാഷ്ട്ര നഴ്‌സസ് ദിനാശംസകള്‍; യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ 23 ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway