ചരമം

മാഞ്ചസ്റ്ററിലുള്ള മക്കളെ കാണാനെത്തിയ പിതാവ് മരണമടഞ്ഞു

മാഞ്ചസ്റ്ററിനു അടുത്തുള്ള വിഗനില്‍ താമസിക്കുന്ന മക്കളെ കാണാന്‍ എത്തിയ മാതാപിതാക്കളില്‍ പിതാവിന് ആകസ്മിക മരണം. തൃശൂര്‍ മാളയിലെ പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫാണ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു.

മക്കളായ റൂണയും മിറാന്‍ഡയും വിഗണില്‍ എത്തിയിട്ട് അധികമായിട്ടില്ല എന്നാണ് വിവരം. കുടുംബത്തിന് സഹായവുമായി ലിതര്‍ലാന്‍ഡ് ഇടവക അംഗങ്ങള്‍ ഒപ്പമുണ്ട്. ഇടവക വികാരി ഫാ. ആന്‍ഡ്റോസിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍മക്കളില്‍ രണ്ടുപേരും യുകെയില്‍ എത്തിയതോടെ ഇവര്‍ക്കൊപ്പം അല്‍പകാലം ചിലവിടാനാണ് മാതാപിതാക്കള്‍ എത്തിയത്. നേരത്തെ ലണ്ടനില്‍ ആയിരുന്ന സഹോദരിമാരില്‍ ഒരാള്‍ വിഗനിലേക്കു താമസം മാറിയതോടെ രണ്ടു മക്കളെയും ഒന്നിച്ചു കാണാമല്ലോ എന്ന സന്തോഷവുമായാണ് മാതാപിതാക്കള്‍ ഏതാനും മാസം മുന്‍പ് എത്തിയത്. റൂണയുടെ ഭര്‍ത്താവ് ജിജോയും മിറാന്‍ഡയുടെ ഭര്‍ത്താവ് ഷെല്ലിയും ഇവര്‍ക്കൊപ്പമുണ്ട്.

മൃതദേഹം വിഗാന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

  • ഷാര്‍ജയില്‍ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു; അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു
  • ആര്‍.സി.സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
  • കോവിഡ് ലോക് ഡൗണില്‍ ആസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജീവനൊടുക്കി
  • ക്വാറന്റീന്‍ കഴിഞ്ഞു മടങ്ങവേ പ്രവാസി യുവാവും ഭാര്യയും അപകടത്തില്‍ മരിച്ചു
  • കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
  • മലയാളി യുവ എഞ്ചിനിയറും മൂന്നു വയസുള്ള മകനും കടലില്‍ മുങ്ങി മരിച്ചു
  • ഷീജയ്ക്ക് റെഡിച്ചിലെ മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
  • കെന്റിലെ സജി ജേക്കബിന്റെയും റെഡിച്ചിലെ ഷീജയുടെയും സംസ്‌കാരം ഇന്ന്‌
  • ഓക്‌സ്‌ഫോര്‍ഡ് മലയാളി ജോബി എല്‍ദോ നാട്ടില്‍ മരണമടഞ്ഞു
  • കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway