നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്: മുഖ്യസൂത്രധാരന്‍ ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ വീണ്ടും അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍ അഹമ്മദിനെയാണ് എന്‍ഐഎ ഇന്ന് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്‍സൂറിനെ എന്‍ഐഎ സംഘം പിടികൂടുകയായിരുന്നു. ഫൈസല്‍ ഫരീദിന് സ്വര്‍ണക്കടത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മന്‍സൂര്‍ അഹമ്മദാണെന്നാണ് എന്‍ഐഎ നിലപാട്.

ചെക്ക് കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പിടിയിലായ മന്‍സൂര്‍ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. പിന്നീടായിരുന്നു അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ ഇയാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇന്നുതന്നെ മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ഓമശേരി കല്ലുരുട്ടി സ്വദേശിയാണ് പി.എസ്. മുഹമ്മദ് മന്‍സുര്‍.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മന്‍സൂര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്‍സൂറിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാനും എന്‍ഐഎ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. അതേസമയം സ്വര്‍ണക്കടത്തില്‍ കേസിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ എന്‍ഐഎക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ദുബായിയിലാണെന്നാണ് വിവരം.

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway