യു.കെ.വാര്‍ത്തകള്‍

ജോബി എല്‍ദോയുടെ മരണം പിതാവിനെ ശുശ്രൂഷിക്കാന്‍ നാട്ടിലെത്തിയ വേളയില്‍; വേദനയില്‍ ഓക്സ്ഫോര്‍ഡ് മലയാളി സമൂഹം

ലണ്ടന്‍: ഏതാനും ആഴ്ചകളായി തുടര്‍മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം. കഴിഞ്ഞ ദിവസം രണ്ടു മണവാര്‍ത്തകളാണ് മലയാളികളെ തേടിയെത്തിയത്. മാഞ്ചസ്റ്ററിനു അടുത്തുള്ള വിഗനില്‍ താമസിക്കുന്ന മക്കളെ കാണാന്‍ എത്തിയ പിതാവും നാട്ടിലുള്ള പിതാവിനെ ശുശ്രൂഷിക്കാന്‍ പോയ മകനും ആണ് ആകസ്മികമായി മരണപ്പെട്ടത്. വിഗനില്‍ മരിച്ചത് ശൂര്‍ മാളയിലെ പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫാണ്. വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു. ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.

ഓക്‌സ്‌ഫോര്‍ഡ് മലയാളി കോതമംഗലം ആയക്കാട് സ്വദേശി ചെലമ്പിക്കോടന്‍ ജോബി എല്‍ദോ(50)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. പിതാവിനെ ശുശ്രൂഷിക്കാനായി ഏതാനും മാസങ്ങളായി ജോബി നാട്ടിലായിരുന്നു.

ഭാര്യ മറിയാമ്മ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ്. ജോബിയുടെ സംസ്കാരം കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ ഇന്നലെയായിരുന്നു. ജോബിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഓക്‌സ്‌ഫോര്‍ഡിലെ മലയാളി സമൂഹം.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway