ചരമം

കെന്റിലെ സജി ജേക്കബിന്റെയും റെഡിച്ചിലെ ഷീജയുടെയും സംസ്‌കാരം ഇന്ന്‌

കെന്റ് ഗില്ലിങ്ങാമിലെ സജി ജേക്കബിന്റെയും റെഡിച്ചിലെ ഷീജ കൃഷ്ണന്റെയും സംസ്‌കാരം ഇന്ന്. ലണ്ടനിലെ സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ചിലാണ് സജി ജേക്കബിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. ദേവാലയത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് പ്രവേശനം ഉണ്ടാകുക. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കും.

ഗില്ലിങ്ങാമിലെ സാക്‌സ്ടണ്‍ സ്ട്രീറ്റില്‍ താമസിച്ചുവരികയായിരുന്ന സജി ജേക്കബ് (56) ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ വച്ച് മേയ് 25നാണ് മരിച്ചത്. പന്തളം സ്വദേശിയാണ്. മടിയൂര്‍ക്കോണം തെക്കേടത്ത് പുത്തന്‍ വീട്ടില്‍ പരേതനായ ടിഎം ചാക്കോയുടേയും മറിയാമ്മയുടേയും മകനാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കിംഗ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡ് വേ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായ കോഴഞ്ചേരി തീയാടിക്കല്‍ സ്വദേശി സുനു വര്‍ഗീസാണ് ഭാര്യ. നിധിന്‍ ജേക്കബ്, വിദ്യാര്‍ത്ഥിയായ നെവിന്‍ ജേക്കബ് എന്നിവര്‍ മക്കളാണ്. കെന്റില്‍ തന്നെയുള്ള മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്.സഹോദരി ജെസിയും മാതാവ് മറിയാമ്മയുമാണ് നാട്ടിലുള്ളത്. ലണ്ടന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ് സജി.

ഷീജ കൃഷ്ണന്റെ സംസ്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെ ഹെഡ്‌ലെസ് ക്രോസിലെ റോക്ക്‌ലാന്റ്സ് സോഷ്യല്‍ ക്ലബില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം റെഡിച്ച് ക്രെമറ്റോറിയത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തപ്പെടും. 30 പേര്‍ക്ക് മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തപ്പെടുക. പൊതുദര്‍ശനത്തിന്റെയും അന്ത്യകര്‍മ്മങ്ങളുടെയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ഷീജ മെയ് 22 നാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. മക്കള്‍ : ആയുഷ്‌, ധനുഷ്. 18 വര്‍ഷമായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഷീജ കുടുംബമായി താമസിക്കുകയായിരുന്നു.

 • ഷാര്‍ജയില്‍ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു; അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു
 • ആര്‍.സി.സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
 • കോവിഡ് ലോക് ഡൗണില്‍ ആസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജീവനൊടുക്കി
 • ക്വാറന്റീന്‍ കഴിഞ്ഞു മടങ്ങവേ പ്രവാസി യുവാവും ഭാര്യയും അപകടത്തില്‍ മരിച്ചു
 • കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
 • മലയാളി യുവ എഞ്ചിനിയറും മൂന്നു വയസുള്ള മകനും കടലില്‍ മുങ്ങി മരിച്ചു
 • ഷീജയ്ക്ക് റെഡിച്ചിലെ മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി
 • ഓക്‌സ്‌ഫോര്‍ഡ് മലയാളി ജോബി എല്‍ദോ നാട്ടില്‍ മരണമടഞ്ഞു
 • മാഞ്ചസ്റ്ററിലുള്ള മക്കളെ കാണാനെത്തിയ പിതാവ് മരണമടഞ്ഞു
 • കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway