യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പ്രതിദിന രോഗികള്‍ 7500 കടന്നു; ആശുപത്രി പ്രവേശനം കൂടുന്നത് ജനം ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: രാജ്യത്തു മൂന്നാം തരംഗ ഭീഷണി ഉയര്‍ത്തി ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുതിയ്ക്കുന്നു. ബുധനാഴ്ച 7540 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചത്തെ 6,048 പുതിയ കേസുകളുടെ സ്ഥാനത്താണ് ഒറ്റ ദിവസം ഇത്രയും വര്‍ദ്ധനവ്. ഫെബ്രുവരി അവസാന വാരത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആറു മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ഗുരുതരാവസ്ഥ മൂലമുള്ള ആശുപത്രി അഡ്മിഷനുകളുടെ എണ്ണം ആയിരം പിന്നിട്ടു. ആശുപത്രി പ്രവേശനം കൂടുന്നത് ജനം ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചു.

റോഡ് മാപ്പുമായി മുന്നേറുന്നതിനുമുമ്പ് വാക്സിന്‍ ജനസംഖ്യയില്‍ എത്രത്തോളം സംരക്ഷണം സൃഷ്ടിച്ചുവെന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡെല്‍റ്റ വേരിയന്റ് മൂലമുണ്ടായ മൂന്നാം തരംഗത്തിന്റെ തുടക്കമാണിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ആ തരംഗത്തിന്റെ വലുപ്പം ആളുകളെ സംരക്ഷിക്കുന്നതില്‍ വാക്സിനുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു - അത് കണ്ടറിയേണ്ട കാര്യമാണ്.

ഇംഗ്ലണ്ടില്‍ അവശേഷിക്കുന്ന അവസാന നിയന്ത്രണങ്ങള്‍ നീക്കണോ എന്ന് ജൂണ്‍ 14 ന് ആണ് സര്‍ക്കാര്‍ തീരുമാനിക്കുക. എന്നാല്‍ നിലവിലെ സാഹചര്യം ഒട്ടും അനുകൂലമല്ല .സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടുതല്‍ നിരാശരാണ്. ഫ്രീം ഡേ രണ്ടാഴ്ചയെങ്കിലും വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡെല്‍റ്റ വേരിയന്റ് മൂലമുള്ള ആശങ്ക ഉയര്‍ന്നതോടെയാണ് ഫ്രീം ഡേ വൈകിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡെല്‍റ്റ വേരിയന്റ് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ് മന്ത്രിമാര്‍ക്ക് അവഗണിക്കാവില്ല. ജൂണ്‍ 21 ആകുമ്പോഴേക്കും ദൈനംദിന കേസുകള്‍ 10,000ല്‍ എത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിന്റെ നോര്‍ത്ത് വെസ്റ്റ് മേഖലയിലാണ് കോവിഡ് ഡെല്‍റ്റ വേരിയന്റ് വ്യാപനം പ്രത്യക്ഷമായ വിലക്കുകള്‍ക്ക് കാരണമാകുന്നത്. ഈ മേഖലകളിലെ ആറ് മില്ല്യണ്‍ ജനങ്ങളോട് മറ്റ് ആളുകളുമായി ഔട്ട്‌ഡോറില്‍ കൂടിക്കാഴ്ച നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം, ഒപ്പം യാത്രകള്‍ ചുരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോള്‍ട്ടണില്‍ നിലവിലുള്ള വിലക്കുകള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലേക്കും, ലങ്കാഷയറിലേക്കും വ്യാപിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദത്തിന് മുന്‍പുള്ള വകഭേദങ്ങളേക്കാള്‍ 40 മടങ്ങ് അധിക വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ബ്രിട്ടണില്‍ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുമെന്നാണ് ഹാന്‍കോക്ക് അറിയിച്ചത്. നിലവില്‍ ഡെല്‍റ്റ വകഭേദമാണ് ഇംഗ്ലണ്ടില്‍ പടര്‍ന്നുപിടിക്കുന്നതില്‍ ഭൂരിഭാഗവും. ഇതിന് മുന്‍പ് വന്ന ആല്‍ഫ വകഭേദത്തെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway