യു.കെ.വാര്‍ത്തകള്‍

സ്‌കോട്ട്‌ ലന്‍ഡില്‍ കുട്ടികളിലെ കോവിഡ് ഏറ്റവും ഉയര്‍ച്ചയില്‍, ആശങ്ക

സ്‌കോട്ട്‌ ലന്‍ഡില്‍ ആശങ്കയായി കുട്ടികളിലെ കോവിഡ് ബാധ ഏറ്റവും ഉയര്‍ച്ചയില്‍. ജൂണ്‍ ഏഴിലെ കണക്കുകള്‍ പ്രകാരം ഒന്ന് മുതല്‍ 14 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് കേസുകള്‍ 1064 ആയി. ജനുവരിയില്‍ രോഗം മൂര്‍ധന്യത്തിലെത്തിയ വേളയിലേക്കാള്‍ ഇക്കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയത് വലിയ ഉത്കണ്ഠയാണ് ഉണ്ടാക്കുന്നതെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് സ്‌കോട്ട്‌ ലന്‍ഡ് വെളിപ്പെടുത്തുന്നത്.

സ്‌കോട്ട്‌ ലന്‍ഡില്‍ കുട്ടികളിലെ കേസുകളേറുമ്പോഴും ആര്‍ക്കും ഗുരുതരാവസ്ഥയില്ലെന്നത് മാത്രമാണ് ആശ്വാസകരം. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ട്. റെഗുലേറ്ററുടെ ശുപാര്‍ശ ലഭിച്ചാല്‍ സ്‌കോട്ട്‌ ലന്‍ഡില്‍ 12 വയസിനും 15 വയസിനും ഇടയിലുള്ളവര്‍ക്ക് എത്രയും വേഗം കോവിഡ് വാക്‌സിന്‍ നല്‍കുമെന്നാണ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റുര്‍ജന്‍ പറയുന്നത്.

സ്‌കോട്ട്‌ ലന്‍ഡില്‍ ചെറിയ പ്രായത്തിലുളളവരിലെ കോവിഡ് വളരെ വേഗമാണ് പെരുകുന്നത്. ഇത് പ്രകാരം മേയ് ആദ്യ വാരത്തില്‍ ഇക്കാര്യത്തില്‍ നാലിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്‌കോട്ട്‌ ലന്‍ഡില്‍ കുട്ടികളിലെ കോവിഡ് ബാധയേറുമ്പോഴും കുട്ടികളുടെ വാര്‍ഡുകളില്‍ തിരക്കില്ലെന്നാണ് മെഡിക്‌സ് പറയുന്നത്. ഇതിനാല്‍ ഇക്കാര്യമോര്‍ത്ത് രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ ആശ്വസിപ്പിക്കുന്നു.

സ്‌കൂളുകളില്‍ കോവിഡ് പോസിറ്റീവായ കുട്ടികള്‍ കൂടിയതോടെ ചില സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും അവസാനം അടച്ച് പൂട്ടിയിരിക്കുന്നത് ഗാലഷീല്‍സിലെ സെന്റ് പീറ്റേര്‍സ് പ്രൈമറി സ്‌കൂളാണ്.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway