യു.കെ.വാര്‍ത്തകള്‍

മകളുടെ പേരിടല്‍ വിവാദം: ബിബിസിക്കെതിരെ നിയമനടപടിയെന്ന് ഹാരി രാജകുമാരന്‍

മകളുടെ പേരിടല്‍ വിവാദമാക്കിയതിന് ബിബിസിക്കെതിരെ നിയമനടപടിയെന്ന് ഹാരി രാജകുമാരന്‍. മകള്‍ക്ക് 'ലിലിബെറ്റ്' എന്ന പേരിടുന്നതിന് താനും, ഭാര്യയും രാജ്ഞിയുടെ അനുവാദം ചോദിച്ചില്ലെന്ന ബിബിസി റിപ്പോര്‍ട്ടുകള്‍ക്ക് എതിരെയാണ് ഹാരി ഇപ്പോള്‍ പോരാട്ടത്തിന് ഒരുക്കം നടത്തുന്നത്. ബിബിസിയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഹാരി രംഗത്ത് വന്നതോടെ വിശദീകരണവുമായി കൊട്ടാരവും, കോര്‍പ്പറേഷനും രംഗത്തെത്തി.

രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേര് കുഞ്ഞിന് നല്‍കുന്നതിന് മുന്‍പ് ദമ്പതികള്‍ ഇവരുടെ അനുവാദം ഒരിക്കലും ചോദിച്ചില്ലെന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്രോതസുകളെ ഉദ്ധരിച്ചു ബിബിസി റോയല്‍ കറസ്‌പോണ്ടന്റ് ജോണി ഡൈമണ്ട് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 90 മിനിറ്റിനകം ഹാരി ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചു. ഹാരിയുടെയും മെഗാന്റെയും അടുത്ത സുഹൃത്ത് ഒമിഡ് സ്‌കോബി വഴിയാണ് ഇവരുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്. മകള്‍ പിറന്നതിന് ശേഷം ഡ്യൂക്ക് ആദ്യമായി വിളിച്ചത് രാജ്ഞിയെയാണെന്ന് വാര്‍ത്താക്കുറിപ്പ് പറഞ്ഞു.

ദമ്പതികളുടെ ബയോഗ്രാഫി ഫൈന്‍ഡിംഗ് ഫ്രീഡം എഴുതിയ വ്യക്തിയാണ് സ്‌കോബി. രാജ്ഞിയുടെ പിന്തുണയില്ലാതെ ലിലിബെറ്റ് എന്ന പേര് സസെക്‌സുമാര്‍ ഉപയോഗിക്കില്ലായിരുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ഒപ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് ഹാരി പ്രഖ്യാപിച്ചത്. ബിബിസി തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് നിയമസ്ഥാപനമായ ഷില്ലിംഗ്‌സ് വഴിയാണ് നിയമനടപടി ഭീഷണി ഉയര്‍ത്തിയത്.

നിയമനടപടി നോട്ടീസിന് പിന്നാലെ ദമ്പതികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിബിസി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി. 'ഡ്യൂക്ക് പ്രഖ്യാപനത്തിന് മുന്‍പ് കുടുംബവുമായി മുന്‍കൂര്‍ സംസാരിച്ചു. മുത്തശ്ശിയെയാണ് ആദ്യമായി വിളിച്ചത്. ഈ സംസാരത്തിനിടെ രാജ്ഞിക്ക് ആദരവായി മകള്‍ക്ക് ലിലിബെറ്റ് എന്ന് പേരിടുന്നതിനെ കുറിച്ച് പ്രതീക്ഷയും പങ്കുവെച്ചു. രാജ്ഞിയുടെ പിന്തുണ ഉണ്ടായില്ലെങ്കില്‍ ആ പേര് ഉപയോഗിക്കുമായിരുന്നില്ല', വാര്‍ത്താക്കുറിപ്പ് വാദിച്ചു.

അമ്മ ഡയാന രാജകുമാരിയെ വ്യാജ രേഖകള്‍ കാണിച്ച് വഞ്ചിച്ച് ജീവിതം തന്നെ നഷ്ടമാക്കിയ അഭിമുഖം സംഘടിപ്പിച്ച വിവരങ്ങള്‍ പുറത്തുവന്നത് മുതല്‍ ഹാരി ബിബിസിയ്‌ക്കെതിരെ കടുത്ത അതൃപ്തിയിലാണ്. അതിനു പുറമെയാണ് പുതിയ വിവാദം.

 • കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു
 • ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ
 • യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍
 • ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്
 • കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നിര്‍ബന്ധം; നിരസിച്ചാല്‍ ജോലി പോകും
 • ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍
 • കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ
 • ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway