നാട്ടുവാര്‍ത്തകള്‍

5 വയസില്‍ താഴെയുള്ളവര്‍ക്ക് മാസ്‌ക് വേണ്ട, റെംഡിസിവര്‍ ഉപയോഗം 18 വയസിന് മുകളിലുള്ളവരില്‍ മാത്രം

ന്യൂഡല്‍ഹി : അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ കോവിഡ് ചികിത്സാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടതിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതില്‍ കുട്ടികളിലെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ എങ്ങനെ വേണമെന്നതിന്റെ മാര്‍ഗരേഖയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വസീസസ് ആണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട.

ആറ് മുതല്‍ പതിനൊന്ന് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്താലും മാസ്‌ക് ധരിക്കാം. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയിഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല. ലക്ഷണങ്ങളോട് കൂടി മിതമായ അണുബാധയുള്ളവര്‍ക്ക് ഓക്സിജന്‍ തെറാപ്പി നല്‍കണം. പതിനെട്ട് വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവര്‍ ഉപയോഗിക്കേണ്ടതില്ല. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പാരസെറ്റമോള്‍ ഡോക്‌റുടെ നിര്‍ദ്ദേശമനുസരിച്ച് നല്‍കാമെന്നുമാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

കുട്ടികളില്‍ കടുത്ത അണുബാധയുണ്ടെങ്കില്‍ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം കടുത്ത ശ്വാസംമുട്ട് വരാതിരിക്കാനുള്ള നടപടി ഉടന്‍ തുടങ്ങണം. ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ നല്‍കാവൂ. അവയവങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥ വന്നാല്‍ വേണ്ട ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കണം. കാര്‍ഡിയോ പള്‍മിനറി പ്രവര്‍ത്തനങ്ങള്‍ കൃത്യമാണോ എന്നുറപ്പാക്കാന്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ആറ് മിനിറ്റ് നടത്തം പരീക്ഷിച്ച് നോക്കണം. പള്‍സ് ഓക്‌സിമീറ്റര്‍ കുട്ടിയുടെ കയ്യില്‍ ഘടിപ്പിച്ച ശേഷം ആറ് മിനിറ്റ് മുറിയ്ക്കുള്ളില്‍ നടന്ന് നോക്കണമെന്നാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്.

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway