സിനിമ

താരപദവി നോക്കിയൊന്നും ആരും ഇപ്പോള്‍ സിനിമ കാണില്ലെന്നു തമന്ന

തെന്നിന്ത്യന്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് തമന്ന. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ച നടി കന്നടയിലും ബോളിവുഡിലും മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും സീരിസുകളിലും കൂടി തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് തമന്ന. തമന്നയുടെ ദ ഇലവന്‍ത് അവര്‍, നവംബര്‍ സ്‌റ്റോറി എന്നീ വെബ് സീരിസുകള്‍ അടുത്ത കാലത്തായി റിലീസ് ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ മാറുന്ന സിനിമാസംസ്‌കാരത്തെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും താരപദവിയെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് മാറ്റത്തിന്റെ സമയമാണ് കടന്നുപോകുന്നതെന്ന് തമന്ന പറഞ്ഞത്.

സിനിമയോ വെബ് സീരിസോ, തിയേറ്ററോ ഒ.ടി.ടിയോ എന്ന തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് തമന്ന പറയുന്നു. തന്റെ കാര്യത്തില്‍ രണ്ട് സ്‌പേസുകളിലും അവസരം ലഭിച്ചുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പോലെ, ഇന്നത്തെ തലമുറയ്ക്ക് ആരാധകരെ നേടിയെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച്, മഹാമാരിയെ തുടര്‍ന്ന് സിനിമയോടുള്ള ആളുകളുടെ വികാരവും കാഴ്ചപ്പാടുകളുമെല്ലാം മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍.

സിനിമയെ കാണുന്ന രീതി തന്നെ മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ 'സ്റ്റാര്‍' എന്ന പദവിയും മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെയും സീരിസുകളിലെയുമെല്ലാം കണ്ടന്റാണ് ആളുകള്‍ നോക്കുന്നത്. അല്ലാതെ, ഒരു നടനെയോ നടിയെയോ കാണാനായി ഇന്ന് ആരും സിനിമ കാണില്ല, തമന്ന പറഞ്ഞു.

 • എമ്പുരാന് മുമ്പ് പൃഥ്വിരാജ് പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു
 • 'ഞങ്ങള്‍ എങ്ങനെ ജീവിക്കും?; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഷൂട്ടിങ്ങ് ഉള്‍പ്പെടുത്താത്തതില്‍ അല്‍ഫോന്‍സ് പുത്രന്‍
 • സിനിമാ ലോകമാകെ തെറ്റിദ്ധാരണ പരന്നു, എന്നാല്‍ സത്യം അതല്ല- ഗൗതമി പറയുന്നു
 • നടന്‍ സിദ്ദിഖ് മുതല്‍ പൂന്തുറ എസ്‌ഐ വരെ; പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി നടി രേവതി സമ്പത്ത്
 • 'പല പുരുഷന്മാരും ചെയ്തത് തെറ്റാണെന്ന് സമ്മതിക്കില്ല, അതിനാലാണ് ലൈക്ക് ചെയ്തത്, ക്ഷമിക്കണം'- പാര്‍വതി
 • ദിലീപ് പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവര്‍ വേടന് ലൈക്ക് അടിച്ച് പിന്തുണയ്ക്കുന്നു- പാര്‍വതിക്കെതിരെ ഒമര്‍ ലുലു
 • ചാര്‍മിളയെ തേച്ചില്ലേയെന്ന് ആരാധകന്‍; അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ബാബു ആന്റണി
 • കവരത്തിയിലെത്തിയാല്‍ അറസ്റ്റിന് സാധ്യത, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന
 • വിവാഹ മോചനം ആവശ്യപ്പെട്ടത് ഭര്‍ത്താവല്ല, താനാണെന്ന് സാധിക
 • ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി - പൃഥ്വിരാജ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway