അസോസിയേഷന്‍

മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍

കോട്ടയം: കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളെ തരണം ചെയ്ത് വിദ്യാഭ്യാസം ഏറ്റവും മികവുറ്റതാക്കി മാറ്റാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന കര്‍മപദ്ധതികളുമായി പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ്. ജോസഫ് സ്കൂള്‍. സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും 'സഹവിദ്യ' എന്ന പ്രോഗ്രാമിലൂടെ ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാര്യക്ഷമമായും ക്രിയാത്മകമായും കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്കുന്നത്.

കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അഭയദേവ്. എസ്, റിട്ട. എച്ച് എം റെജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നയിക്കുന്ന ക്ലാസിലൂടെ സ്കൂളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവും മികച്ചതായി മാറുമെന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ അറിയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ കുട്ടികളില്‍ എത്തിക്കാന്‍ സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് വളരെ അനിവാര്യമാണെന്ന് സി.സൗമ്യ പറഞ്ഞു.

 • ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ ഒമ്പതിന്
 • വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ ജോര്‍ജേട്ടന്‍ നയിക്കും
 • യുക്മ മലയാള മനോരമ 'ഓണവസന്തം' 26 ന്; ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
 • യുക്മ മലയാള മനോരമ ഓണവസന്തം 26ന്; വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ പ്രശസ്തരായ കലാപ്രതിഭകളും
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വിനായക ചതുര്‍ത്ഥി ആഘോഷമായി ആയി 25ന്
 • വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു
 • യുക്മ മലയാള മനോരമ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26ന്
 • വാദ്യോപകരണങ്ങളുടെ സംഗീതവും പാട്ടുമായി നോട്ടിംങ്ഹാമില്‍ നിന്നുമുള്ള 10 കുട്ടികള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള നാളെ ഉദ്ഘാടനം ചെയ്യും
 • പൂളില്‍ ഓണാഘോഷപരിപാടിയില്‍ പുലിയിറങ്ങി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway