സിനിമ

ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി - പൃഥ്വിരാജ്

പത്തൊന്‍പതു വര്‍ഷം മുമ്പ് കൈയെത്തും ദൂരത്ത് എന്ന സിനിമയിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിനായി സംവിധായകന്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറയുകയാണ് നടന്‍ പൃഥ്വിരാജ്. തന്റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റായിരുന്നു അന്ന് നടന്നതെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

അന്ന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന്‍ തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് താന്‍ അഭിനയിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാല്‍ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന്‍ നേടാനായില്ല. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നുമാണ് ഫാസില്‍ പറഞ്ഞതെന്ന് പൃഥ്വിരാജ് ഓര്‍ക്കുന്നു.

സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് സ്‌ക്രീന്‍ ടെസ്റ്റ് നടന്നത്. ക്യാമറാമാന്‍ ആനന്ദകുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്യാന്‍ നിന്ന സമയത്ത് തന്നെ പടത്തിലേക്ക് നിര്‍ദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

കൈയെത്തും ദൂരത്ത് വന്‍പരാജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു. അതോടെ ഷാനു എന്ന ഫഹദ് സിനിമ വിട്ടു അമേരിക്കയിലേയ്ക്ക് പോയി പിന്നെ 10 വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ രണ്ടാം വരവ് നടത്തിയത്. അത് ക്ലിക് ആവുകയും ചെയ്തു.

 • വിജയ്‌ക്കെതിരായ വിവാദ പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
 • 'ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്'; മോഹന്‍ലാല്‍- കല്ല്യാണി ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway