അസോസിയേഷന്‍

കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍

മണിയംകുന്ന് : സെന്റ് ജോസഫ് യു. പി. സ്കൂളില്‍ "വീട്ടുവിദ്യ 2021- ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പേരന്റിങ് വെല്ലുവിളികള്‍ " എന്ന പേരില്‍ മാതാപിതാക്കള്‍ക്കായി കരുതലിന്റെ കരമൊരുക്കുന്നു. കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം സ്കൂള്‍ അധ്യയനം ഓണ്‍ലൈന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠനം ഫലപ്രദവും സുരക്ഷിതവും ആഹ്ലാദകരവുമാക്കാന്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈ മാസം 16, 17 തീയതികളിലായി വെബിനാര്‍ സംഘടിപ്പിക്കുന്നു.

വീടുതന്നെ വിദ്യാലയം, മാതാപിതാക്കള്‍ തന്നെ അധ്യാപകര്‍ എന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മാതാപിതാക്കളുടെ മാറിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞയും സാമൂഹ്യ സേവന മേഖലകളില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമുള്ള ഡോ.രമ്യ എലിസബത്ത് കുര്യന്‍ ക്ലാസ് നയിക്കുന്നു.

വെബിനാറിന് സ്‌കൂള്‍ മാനേജര്‍ ഫാ. സിറിയക്ക് കൊച്ചുകൈപെട്ടിയില്‍ അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ്‌ ജോയ് ഫിലിപ്പ് ആശംസകള്‍ അര്‍പ്പിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ എഫ്സിസി നേതൃത്വം വഹിക്കും.

 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
 • 'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
 • കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
 • രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
 • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്
 • പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway