സിനിമ

കവരത്തിയിലെത്തിയാല്‍ അറസ്റ്റിന് സാധ്യത, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസ് നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ പരിഗണിക്കും. ഐഷ സുല്‍ത്താന ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്.

താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ ഗോഡാ പട്ടേലിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണം.

അതേസമയം, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശന ദിനമായ ഇന്ന് ലക്ഷദ്വീപില്‍ സേവ് ലക്ഷ്ദ്വീപ് ഫോറം കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം. എന്നാല്‍ കരിങ്കൊടി വീടുകളില്‍ ഉയര്‍ത്തിയതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ ജൂണ്‍ 20 വരെ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും. എല്ലാ ഉദ്യോഗസ്ഥരും ഫയലുകളും ഹാജരാക്കണമെന്നും ഫാക്‌സ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway