സിനിമ

ചാര്‍മിളയെ തേച്ചില്ലേയെന്ന് ആരാധകന്‍; അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ബാബു ആന്റണി

നടി ചാര്‍മിളയെ പ്രണയിച്ച് തേച്ചതിനാല്‍ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞുവെന്ന് ആരാധകന്‍. സമൂഹമാധ്യമത്തില്‍ ബാബു ആന്റണി പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു കമന്റ് വന്നത്. 'ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു' എന്ന് സിദ്ദിഖ് മുഹമ്മദ് എന്ന വ്യക്തിയാണ് കമന്റ് ചെയ്തത്.

സംഭവത്തില്‍ ബാബു ആന്റണി കമന്റിന് വ്യക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്. ഇത്തരം കഥകള്‍ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് താരം തിരിച്ചു ചോദിച്ചത്. തുടര്‍ന്ന് ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെട്ടു.

സിദ്ദിഖിന്റെ ചോദ്യം: 'നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.

ബാബു ആന്റണിയുടെ മറുപടി: 'താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.'

ബാബു ആന്റണിയുമായുള്ള പ്രണയപരാജയവും അതിനെ തുടര്‍ന്നുള്ള ചാര്‍മിളയുടെ ആത്മഹത്യാശ്രമവും പണ്ട് വലിയ വിവാദ വാര്‍ത്തയായിട്ടുണ്ട്.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway