നാട്ടുവാര്‍ത്തകള്‍

തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു


തൃശൂര്‍: തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ പുഴുവരിച്ച നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകന്‍ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നതിനാല്‍ തന്നെ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. അതിനാലാണ് മരണം വിവരം പുറത്തറിയാല്‍ വൈകിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സരോജിനി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 • ഭാരതമാതാവിനെ അപമാനിച്ചെന്ന് കേസ്; തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പുരോ​ഹിതന്‍ അറസ്റ്റില്‍
 • എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ നവവധു തൂങ്ങിമരിച്ച നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway