യു.കെ.വാര്‍ത്തകള്‍

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാ ഫീസില്‍ 75% ഇളവ് ആവശ്യപ്പെട്ട് സ്കൂളുകള്‍; ഗ്രേഡുകള്‍ സമര്‍പ്പിക്കേണ്ടത് 18 വരെ


ലണ്ടന്‍: ഈ വര്‍ഷവും ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ നടക്കാത്തതിനാല്‍ പരീക്ഷാ ഫീസില്‍ 75 ശതമാനം ഇളവ് ആവശ്യപ്പെട്ടു സ്കൂളുകള്‍. ഈ വര്‍ഷത്തെ പരീക്ഷാ ഫീസില്‍ കുറഞ്ഞത് 75 ശതമാനം ഇളവ് വേണമെന്ന് ഇംഗ്ലണ്ടിലെ സ്കൂള്‍, കോളേജ് നേതാക്കള്‍ ആവശ്യപ്പെടുന്നു . രണ്ടാം കോവിഡ് വ്യാപനം കാരണം ജനുവരിയില്‍ വേനല്‍ക്കാല പരീക്ഷകള്‍ റദ്ദാക്കുകയും ഈ വര്‍ഷത്തെ ജിസിഎസ്ഇ, എ-ലെവല്‍ ഫലങ്ങള്‍ നിശ്ചയിക്കാന്‍ അധ്യാപകരെ ചുമതലപ്പെടുത്തുകയുമായിരുന്നു.

അസോസിയേഷന്‍ ഓഫ് സ്കൂള്‍, കോളേജ് ലീഡേഴ്സ് നടത്തിയ സര്‍വേയില്‍ മൂന്നില്‍ രണ്ട് (65%) പ്രധാന അധ്യാപകര്‍ പറഞ്ഞത് , പരീക്ഷാ ബോര്‍ഡുകള്‍ ഈ വര്‍ഷം ഫീസില്‍ 75% ഇളവ് നല്‍കണം എന്നാണ്. ഇംഗ്ലണ്ടിലെ 457 സെക്കന്‍ഡറി സ്കൂള്‍, കോളേജ് നേതാക്കള്‍ മെയ് അവസാനം സര്‍വേയില്‍ പങ്കെടുത്തു.

എന്നാല്‍ ബോര്‍ഡുകള്‍ പറയുന്നത് അവ ഇപ്പോഴും ചെലവുകള്‍ വഹിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഏതെങ്കിലും സമ്പാദ്യം ഉണ്ടെങ്കില്‍ കൈമാറുമെന്നും ആണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പരീക്ഷകള്‍ റദ്ദാക്കിയതിന് ശേഷം അധ്യാപകര്‍ അവരുടെ വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ, എ-ലെവല്‍ ഗ്രേഡുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയാണ്. .

ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പരീക്ഷാ ബോര്‍ഡുകളില്‍ അപേക്ഷകരുടെ ഗ്രേഡുകള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 18 വരെ സമയമുണ്ട്. വിദ്യാര്‍ത്ഥികളുടെ അവസാന ഗ്രേഡുകള്‍ തീരുമാനിക്കാന്‍, അധ്യാപകര്‍ക്ക് മോക്ക് പരീക്ഷകള്‍, കോഴ്‌സ് വര്‍ക്ക്, ക്ലാസ് അസസ്മെന്റുകള്‍ എന്നിവയോക്കെ അടിസ്ഥാനമാക്കാം. ഗ്രേഡുകള്‍ നിര്‍ണയിക്കുന്നത് സ്കൂളുകളും കോളേജുകളുമാണ്, പക്ഷേ ചില അധ്യാപകര്‍ ഇത് പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആശങ്കാകുലരാണ്.

മോക്ക് പരീക്ഷകള്‍, കോഴ്‌സ് വര്‍ക്ക്, ഉപന്യാസങ്ങള്‍ എന്നിവയുടെ സംയോജനം പയോഗിച്ച് സ്കൂളുകള്‍ക്ക് ഈ വേനല്‍ക്കാലത്ത് ഗ്രേഡുകള്‍ നിര്‍ണയിക്കാന്‍ കഴിയും. എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷാ ബോര്‍ഡുകള്‍ നിശ്ചയിച്ച ഓപ്ഷണല്‍ വിലയിരുത്തലുകള്‍ ഉണ്ടാകും, പക്ഷേ അവ പരീക്ഷാ സാഹചര്യങ്ങളില്‍ എടുക്കുകയോ അവസാന ഗ്രേഡുകള്‍ തീരുമാനിക്കുകയോ ചെയ്യില്ല. അപ്പീല്‍ ചെയ്യാന്‍ സമയം അനുവദിക്കുന്നതിനായി ഫലങ്ങള്‍ ഓഗസ്റ്റില്‍ നേരത്തെ പ്രസിദ്ധീകരിക്കും

മാസങ്ങള്‍ നീണ്ട സ്കൂള്‍, കോളേജ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളെ എങ്ങനെ മികച്ച രീതിയില്‍ വിലയിരുത്താമെന്ന് ആലോചിച്ച ശേഷമാണ് പുതിയ ക്രമീകരണങ്ങള്‍ തീരുമാനിച്ചത്. കോഴ്‌സ് വര്‍ക്ക്, മോക്ക് ടെസ്റ്റ്, അധ്യാപക വിലയിരുത്തല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ഗ്രേഡുകള്‍ നല്‍കണമെന്നായിരുന്നു ഹെഡ് ടീച്ചര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ തവണത്തെ ഗ്രേഡിംഗ്, പരീക്ഷാ കുഴപ്പങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇത് സഹായിക്കുമെന്ന് ഇവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തവണത്തെ വിവാദം കണക്കിലെടുത്തു ഇത്തവണ വളരെ കാര്യക്ഷമമായി ഗ്രേഡുകള്‍ നല്‍കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് ഫലങ്ങള്‍ പതിവിലും വളരെ നേരത്തെ പ്രസിദ്ധീകരിക്കുക .ഇത് അപ്പീലുകള്‍ക്കുള്ള സമയം വര്‍ദ്ധിപ്പിക്കാനും സര്‍വകലാശാലാ കാലാവധി ആരംഭിക്കുന്നതിന് മുമ്പായി കൂടുതല്‍ സമയം ചേര്‍ക്കാനും സഹായകരമാവും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രേഡ് ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ നേരത്തെ പറഞ്ഞിരുന്നു.

2020 ലെ സമ്മറിലെ ഫലങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ മാന്യമായ ഗ്രേഡിംഗ് ആണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അത് കഴിഞ്ഞ തവണത്തെ പോലെ ദോഷമുണ്ടാക്കില്ല. 2020 ഗ്രേഡിംഗ് സിസ്റ്റം കമ്പ്യൂട്ടര്‍ കാല്‍ക്കുലേഷന് നല്‍കിയത് വലിയ കുഴപ്പങ്ങളിലാണ് കലാശിച്ചത്. പിന്നീട് അധ്യാപകരുടെ വിലയിരുത്തലുകള്‍ ഉപയോഗിക്കുകയായിരുന്നു.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway