സിനിമ

'പല പുരുഷന്മാരും ചെയ്തത് തെറ്റാണെന്ന് സമ്മതിക്കില്ല, അതിനാലാണ് ലൈക്ക് ചെയ്തത്, ക്ഷമിക്കണം'- പാര്‍വതി

മലയാളി റാപ്പര്‍ വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണത്തില്‍ മാപ്പപേക്ഷിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റില്‍ ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് നടി പാര്‍വതി തിരുവോത്തിന് നേരെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി.

പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ് വേടന്‍ പങ്കുവെച്ച പോസ്റ്റ് താന്‍ ലൈക്ക് ചെയ്തതെന്ന് പാര്‍വതി പറഞ്ഞു. താന്‍ എപ്പോഴും അതിജീവിച്ചവര്‍ക്കൊപ്പമാണ്. എല്ലാവരോടും മാപ്പപേക്ഷിക്കുന്നതായും പാര്‍വതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

പാര്‍വതിയുടെ വാക്കുകള്‍:

ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ 'ലൈക്ക്' നീക്കം ചെയ്തു. ഞാന്‍ തിരുത്തുന്നു. ക്ഷമിക്കണമോ വേണ്ടയോ എന്നത് എല്ലായ്പ്പോഴും അതിജീവിച്ചവന്റെ തീരുമാനമാണ്, ഞാന്‍ എപ്പോഴും അവരുടെ കൂടെ നില്‍ക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വേടന്‍ മാപ്പപേക്ഷിച്ച് പോസ്റ്റ് പങ്കുവെച്ചത്. തന്റെ പെരുമാറ്റത്തില്‍ നിന്ന് സ്ത്രീകളോട് സംഭവിച്ച പിഴവുകളില്‍ ഖേദിക്കുന്നു. എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുകയും അതിന് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വേടന്‍ പറയുന്നത്.

അതേസമയം, ലൈംഗീക ആരോപണത്തെ തുടര്‍ന്ന് വേടന്‍ ഭാഗമായ മൂഹ്‌സിന്‍ പരാരിയുടെ പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. മുഹ്‌സിന്‍ പരാരിയും ആല്‍ബം നിര്‍ത്തിവെക്കുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍' എന്നീ ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് ആല്‍ബം ഒരുക്കാന്‍ തീരുമാനിച്ചത് എന്നാല്‍ മ്യൂസിക് വീഡിയോയുടെ ഭാഗമായ വേടനെതിരെ മീടു ആരോപണം വന്നതിനാല്‍ റൈറ്റിങ്ങ് കമ്പനി മേല്‍പ്പറഞ്ഞ മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വേടനെതിരെയുള്ള ആരോപണം ഗുരുതരമായതിനാല്‍ സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നാണ് മുഹ്‌സിന്‍ പറഞ്ഞത്.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway