യു.കെ.വാര്‍ത്തകള്‍

സിറിയയിലേക്ക് ഒളിച്ചോടിയത് ഒരു വിഡ്ഢി കുട്ടിയുടെ മണ്ടത്തരം; മടങ്ങി വരാന്‍ അനുവാദം തേടി വീണ്ടും ഷമീമ

ലണ്ടന്‍ : പതിനഞ്ചാം വയസില്‍ സിറിയയിലേക്ക് ഒളിച്ചോടി ജിഹാദി വധുവായത് വലിയ മണ്ടത്തരവുമായെന്നും താന്‍ തീവ്രവാദിയല്ലെന്നും ന്യായീകരിച്ചു വീണ്ടും ഷമീമ ബീഗം. തന്നെ ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ അനുവദിക്കണമെന്നും, തനിക്ക് റിഹാബിലിറ്റേഷന്റെ പോലും ആവശ്യമില്ലെന്നുമാണ് ഇവരുടെ വാദം. അതേസമയം മറ്റുള്ളവരെ റിഹാബിലിറ്റേറ്റ് ചെയ്യാന്‍ തനിക്ക് സഹായിക്കാനും കഴിയുമെന്ന് ഷമീമ വാദിക്കുന്നു. നൈക് ബേസ്ബോള്‍ ക്യാപ്പും, സ്‌കിന്നി ജീന്‍സും അണിഞ്ഞ് പുതിയ ലുക്കില്‍ ആണ് ഷമീമയുടെ വാചകം.

ഈസ്റ്റ് ലണ്ടന്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിനിയായ 21കാരി സിറിയയിലെ അല്‍ റോജ് ജയില്‍ ക്യാംപില്‍ നിന്നും അഭിമുഖം നല്‍കവെയാണ് പുതിയ ലുക്കും നിലപാടും സ്വീകരിച്ചത്. തീവ്രവാദ ആഭിമുഖ്യം മാറ്റിവെച്ചെന്ന് മനസ്സിലാക്കാനായി പാശ്ചാത്യ വേഷവിധാനങ്ങളിലാണ് ഷമീമ അഭിമുഖത്തിന് എത്തിയത്. 2015ല്‍ 15-ാം വയസിലാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബീഗം ബ്രിട്ടന്‍ ഉപേക്ഷിച്ചത്.യുകെ പൗരത്വം റദ്ദാക്കിയതോടെ സിറിയയിലെ ക്യാംപില്‍ കുടുങ്ങിയിരിക്കുകയാണ് ഷമീമ.

മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രൂ ഡ്രൂറിയുമായി നടത്തിയ അഭിമുഖത്തില്‍ താന്‍ ഒരു ഭീകരവാദിയാണെന്ന് ചിന്തിക്കുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കിയത്. ഒരു തെറ്റ് ചെയ്ത ഒരു വിഡ്ഢി കുട്ടി മാത്രമാണ്. എനിക്ക് റിഹാബിലിറ്റേഷന്‍ ആവശ്യം പോലും വരില്ല. മറ്റുള്ളവരെ റിഹാലിറ്റേറ്റ് ചെയ്യാന്‍ സഹായിക്കാനും സാധിക്കും, ഷമീമ പറഞ്ഞു. പരമ്പരാഗത ഇസ്ലാമിക വസ്ത്രം ഉപേക്ഷിച്ച് ജീന്‍സും മറ്റും അണിഞ്ഞ് സന്തോഷം കണ്ടെത്തുകയാണെന്നാണ് യുവതിയുടെ നിലപാട്.

ബ്രിട്ടനില്‍ നിന്നും മറ്റ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒളിച്ചോടിയ ഷമീമ ഡച്ച് ജിഹാദിയെ വിവാഹം ചെയ്തിരുന്നു. മൂന്ന് കുട്ടികള്‍ പിറന്നെങ്കിലും പോഷകാഹാരക്കുറവ് മൂലം ഇവര്‍ മരിച്ചു. ഇവരുടെ ഭര്‍ത്താവ് സിറിയയിലെ കുര്‍ദിഷ് ജയിലിലാണെന്നാണ് കരുതുന്നത്. അതേസമയം ദേശീയ സുരക്ഷ പരിഗണിച്ച് ഷമീമയുടെ പൗരത്വം പിന്‍വലിച്ച നടപടി റദ്ദാക്കാന്‍ ബ്രിട്ടീഷ് സുപ്രീംകോടതി തയാറായില്ല.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway