യു.കെ.വാര്‍ത്തകള്‍

കുട്ടികള്‍ക്കായി വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍


വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും അവരുടെ പഠനകാലം ഇനിയും നഷ്ടപ്പെടാതിരിക്കാനും കുട്ടികള്‍ക്കായി കോവിഡ് വാക്‌സിന്‍ ഇറക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി. മാനസിക, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ രൂപപ്പെടുന്നത് ഒഴിവാക്കാനും ഇത് വഴി സാധിക്കുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്കും വിഡ് വാക്‌സിനേഷന്‍ നല്‍കുമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി വ്യക്തമാക്കുന്നത്.

നിലവില്‍ വേനല്‍ക്കാലത്തോടെ 18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിനാണ് ശ്രമം. ഡ്രഗ് റെഗുലേറ്റര്‍മാര്‍ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഫിസര്‍ വാക്‌സിനാണ് 12 മുതല്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിതമായി കരുതുന്നത്. എന്നാല്‍ മന്ത്രിമാര്‍ വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സമൂഹത്തിലെ സാധാരണ ജീവിതം തിരികെ കിട്ടുന്നതിന് വേണ്ടിയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടി വരുന്നതെന്നാണ് പ്രധാന പ്രശ്‌നം. മുതിര്‍ന്നവര്‍ വൈറസ് ബാധിച്ച് മരണപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കുട്ടികള്‍ ഈ ഭീഷണി നേരിടുന്നില്ല. ഈ ഘട്ടത്തിലാണ് സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന് തടസമായി വ്യാപനം മാറുമോയെന്ന് പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ക്രിസ് വിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് പറയുമ്പോഴും ഇതിനായി കൂടുതല്‍ പഠനം ആവശ്യമാണ്. മൂന്നാം തരംഗം ഉണ്ടായാല്‍ അത് കുട്ടികളെ കൂടുതലായി ബാധിക്കാമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. അസ്ട്രസേനക വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway