നാട്ടുവാര്‍ത്തകള്‍

വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്നത് അന്താരാഷ്‌ട്ര വനം കൊള്ള. സംസ്ഥാനം ലോക്കിലായ സമയത്തു കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല
വിദേശത്തേക്കുവരെ തടി കടത്തിയെന്ന വിവരം പുറത്തുവന്നു. ഇതോടെ ഉദ്യോഗസ്ഥരെ ചാരി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു. വയനാട്ടില്‍ മാത്രമല്ല, എട്ടു ജില്ലകളില്‍ നിന്ന് വ്യാപകമായി തടി കടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
വന്‍തോതില്‍ ഈട്ടിത്തടി വിദേശത്തേക്കു കടത്തിയതായാണ് സൂചന. അയല്‍സംസ്‌ഥാനത്തെ തുറമുഖങ്ങള്‍ വഴിയാണു തടി വിദേശത്തേക്കു കടത്തുന്നത്‌. ഇതുസംബന്ധിച്ചു ക്രൈംബ്രാഞ്ച്‌, വിജിലന്‍സ്‌, വനം വകുപ്പ്‌ എന്നിവയുടെ സംയുക്‌ത സംഘം അന്വേഷണം തുടങ്ങിയെങ്കിലും കൊള്ളക്കാര്‍ രക്ഷപ്പെടുമെന്നുറപ്പാണ്. സംസ്‌ഥാനത്തിനു പുറത്തേക്കു വന്‍തോതില്‍ തടി കൊണ്ടുപോയത് പ്രധാന ചെക്ക്‌പോസ്‌റ്റുവഴിയാണ്.

തടി മുറിച്ചു കണ്ടെയ്‌നറിലാക്കിയാണു തുറമുഖത്ത്‌ എത്തിക്കുന്നത്‌. മരംമുറിക്കാനും കൊണ്ടുപോകാനുമുള്ള പാസ്‌ ദുരുപയോഗം ചെയ്‌തും വ്യാജപാസ്‌ പയോഗിച്ചും ഈട്ടിത്തടി കടത്തിയെന്നാണു സംശയം. ഭൂവുടമയ്‌ക്കു കൃഷിഭൂമിയില്‍നിന്നു മരം മുറിക്കാന്‍ നല്‍കിയ അനുമതി ദുരുപയോഗം ചെയ്‌താണു തടിമാഫിയ ഈട്ടി കടത്തിയത്‌. തടി മാഫിയെപ്പറ്റി കയറ്റുമതിക്കാര്‍ തന്നെയാണു അധികൃതര്‍ക്കു സൂചന നല്‍കിയത്‌. വയനാട്ടിലെ റോജി അഗസ്‌റ്റിന്റെ സൂര്യ ടിംബേഴ്‌സ്‌, വിദേശത്തേക്കു കയറ്റി അയക്കാനുളള ഫോം 3 നല്‍കിയില്ലെന്നും പല തവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കിയില്ലെന്നും കയറ്റുമതിക്കാര്‍ വനംവകുപ്പിനു പരാതി നല്‍കിയിരുന്നു.

അമേരിക്ക, യൂറോപ്പ്‌, ഗള്‍ഫ്‌ നാടുകളിലേക്കാണു തടി അധികവും പോകുന്നത്‌. ഡീലക്‌സ്‌ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാനും വാഹനങ്ങളുടെ ഉള്‍ഭാഗം, സംഗീത ഉപകരണങ്ങള്‍, ആയുധങ്ങളുടെ ചുറംചട്ട മുതലായവ നിര്‍മിക്കാന്‍ ഈട്ടിക്കു വന്‍ ഡിമാന്റാണ്‌.

എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയവനം കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. 2020 ഒക്ടോബര്‍ 24ാം തീയതിയിലെ വിവാദ മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പുറകിലെ ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

രണ്ട് വകുപ്പുകളും, രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്നും നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. സി പി എം, സി പി ഐ പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.

മറ്റെന്നാള്‍ പ്രതിപക്ഷനേതാവിന്റെയും, ഉപനേതാവിന്റെയും നേതൃത്വത്തിലുള്ള യു.ഡി.എഫ്. പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കും. ടി.എന്‍.പ്രതാപന്‍ എം.പി.യുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നിബഹനാന്‍ എം.പിയുടെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യു.ഡി.എഫ്. സംഘം സന്ദര്‍ശനം നടത്തും. വനം കൊള്ളയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഐ ഇന്ന് സ്വീകരിച്ചത്.

 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 • ഭാരതമാതാവിനെ അപമാനിച്ചെന്ന് കേസ്; തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പുരോ​ഹിതന്‍ അറസ്റ്റില്‍
 • എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ നവവധു തൂങ്ങിമരിച്ച നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway