നാട്ടുവാര്‍ത്തകള്‍

കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ല. ആശ്വാസകരമായ സ്ഥിതിയായതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇളവുകള്‍ ടിപിആര്‍ അടിസ്ഥാനത്തില്‍ 20ന് മുകളിലുളള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ടിപിആര്‍ 30ന് മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. 20% മുകളിലാണെങ്കില്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 17 മുതല്‍ ബവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴു വരെ ആപ്പ് വഴിയാകും മദ്യ വില്‍പ്പന. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയിലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിലവിലുളളത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.

ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുളളത് പോലെ തിങ്കള്‍,ബുധന്‍, വെളളി മാത്രമായി തുടരും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങളുടെ കടകള്‍ തുറക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണായിരിക്കും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ഹോം ഡെലിവറി, പാഴ്‌സല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. പൊതുപരിപാടികള്‍ അനുവദിക്കില്ല. മാളുകള്‍ തുറക്കില്ല. കുറച്ചു ദിവസം കൂടി എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 • മുകേഷിന് വക്കീല്‍ നോട്ടീസയക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാക്കുകയായിരുന്നെന്ന് മേതില്‍ ദേവിക
 • 5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway