യു.കെ.വാര്‍ത്തകള്‍

ഡെല്‍റ്റ വേരിയന്റ് വ്യാപനം; യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍

ലണ്ടന്‍ : ഡെല്‍റ്റ വേരിയന്റ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കൂടുതല്‍ രാജ്യങ്ങള്‍. ഡെല്‍റ്റ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം യുകെകാരുടെ യാത്രകള്‍ക്ക് കര്‍ശനമായ യാത്രാ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡും സ്ഥാനം പിടിച്ചു.യുകെയിലെ പുതിയ 90 ശതമാനം കേസുകളും ഡെല്‍റ്റ വേരിന്റ് ആണെന്ന് കണ്ടെത്തിയിരുന്നു.

രണ്ടു ഡോസ് പ്രതിരോധ വാക്സിന്‍ എടുക്കാത്ത യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള 10 ദിവസ ക്വറന്റൈന്‍ കാലാവധി അയര്‍ലന്‍ഡ് ഇരട്ടിയാക്കും. അയര്‍ലന്‍ഡ് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞത് ഡബ്ലിനിലെ തീരുമാനം ഡെല്‍റ്റ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നാണ്, മാത്രമല്ല ആ വേരിയന്റിന്റെ വ്യാപനം തടയാനും പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കു സമയം നല്‍കാനും നിയന്ത്രണങ്ങള്‍ വേണ്ടിവരും എന്നാണ്.

പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന യുകെയില്‍ നിന്നുള്ള യാത്രക്കാരെ നെഗറ്റീവ് പരിശോധനയിലൂടെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവശ്യ യാത്ര ചെയ്യേണ്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഏഴു ദിവസത്തെ ക്വറന്റൈന്‍ പൂര്‍ത്തിയാക്കണം.

ജര്‍മന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ അടുത്ത കുടുംബത്തിനും അടിയന്തിര മാനുഷിക കാരണമുള്ളവര്‍ക്കും മാത്രമേ ജര്‍മനിയില്‍ പ്രവേശിക്കാന്‍ കഴിയൂ. യൂറോപ്യന്‍ യൂണിയനിലെ കൂടുതല്‍ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് വരും ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

ഡെല്‍റ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയ ഇന്ത്യയെ ഏപ്രില്‍ 23 ന് മുമ്പ് തന്നെ യുകെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ഏപ്രില്‍ 9 ന് യുകെയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ശ്രീലങ്കയും പട്ടികയില്‍ സ്ഥാനം നേടി.

ഡെല്‍റ്റ വേരിയന്റ് ആശങ്കകളെച്ചൊല്ലി ഇന്ത്യയില്‍ നിന്നുള്ള യാത്രയെ കര്‍ശനമായി നിയന്ത്രിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ രാജ്യങ്ങളിലൊന്നായിരുന്നു ബ്രിട്ടന്‍. 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വറന്റൈനും പരിശോധനയും നിര്‍ബന്ധമാക്കിയിരുന്നതാണ്. എന്നിട്ടും രോഗവ്യാപനം കുതിച്ചു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍ 50,000 ത്തോളം ആളുകള്‍ ഇന്ത്യയ്ക്കും യുകെക്കുമിടയില്‍ സഞ്ചരിച്ചു. ഓരോ ദിശയിലും ഒരു ദിവസം 900 പേര്‍. മെയ് 13 ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ ഡെല്‍റ്റ വേരിയന്റ് കേസുകളില്‍ പകുതിയും ഈ യാത്രക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ട് ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് ഒരു മാസം കൂടി നീട്ടിയിരിക്കുകയാണ്.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway