സിനിമ

നടന്‍ സിദ്ദിഖ് മുതല്‍ പൂന്തുറ എസ്‌ഐ വരെ; പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി നടി രേവതി സമ്പത്ത്

തൊഴിലിടങ്ങളിലും സൈബര്‍ ഇടങ്ങളിലും താന്‍ അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ നടിയാണ് രേവതി സമ്പത്ത്. അടുത്ത ദിവസങ്ങളില്‍ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിന് എതിരെയും നടന്‍ ഷിജുവിന് എതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.

തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച അബ്യൂസേഴ്‌സിന്റെ പേരുകള്‍ അക്കമിട്ട് പങ്കുവച്ചിരിക്കുകയാണ് രേവതി ഇപ്പോള്‍. രാജേഷ് ടച്ച്‌റിവര്‍, നടന്‍ സിദ്ദിഖ് തുടങ്ങി തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ പേര് അടക്കം 14 പേരുകളാണ് നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/ പേര്‍സണല്‍/ സ്ട്രെയിഞ്ച്/ സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!

1. രാജേഷ് ടച്ച്‌റിവര്‍(സംവിധായകന്‍)
2. സിദ്ദിഖ്(നടന്‍)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍)
4. ഷിജു എ.ആര്‍(നടന്‍)
5. അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)
6. അജയ് പ്രഭാകര്‍(ഡോക്ടര്‍)
7. എം.എസ്സ്.പാദുഷ്(അബ്യൂസര്‍)
8.സൗരഭ് കൃഷ്ണന്‍(സൈബര്‍ ബുള്ളി)
9.നന്തു അശോകന്‍(അബ്യൂസര്‍, ഡിവൈഎഫ്‌ഐ നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)
10.മാക്ക്‌സ് വെല്‍ ജോസ്(ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)
11.ഷനൂബ് കരുവാത്ത് ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്ട് (കാസ്റ്റിംഗ് ഡയറക്ടര്‍)
13.സരുണ്‍ ലിയോ(ഇസാഫ്‌ ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇന്‍സ്പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം ) ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും...


അതിനിടെ, തനിക്കെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ പ്രതികരിച്ചു. യാതൊരു വിധ നിയമ സംവിധാനവും ഉപയോഗിക്കാതെ തനിക്കും നടന്‍ ഷിജുവിനും എതിരെ സോഷ്യല്‍ മീഡിയയിലൂടെ രേവതി ആരോപിച്ച മാനസിക പീഡനാനുഭവം അപകീര്‍ത്തിപ്പെടുത്തുന്നതാണ്.

വാര്‍ത്ത പിന്‍വലിക്കണമെന്നും സംവിധായകന്‍ മീഡിയ പറഞ്ഞു. 'പട്നഗര്‍' എന്ന സിനിമയില്‍ അഭിനയിക്കവേ രാജേഷ് ടച്ച്‌റിവറില്‍ നിന്നും നടന്‍ ഷിജുവില്‍ നിന്നും മാനസിക പീഡനം നേരിട്ടു എന്നാണ് രേവതി സമ്പത്ത് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.

സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയപ്പോള്‍ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്ന് പറഞ്ഞ് മാപ്പ് പറയാന്‍ ഷിജുവും രാജേഷ് ടച്ച്‌റിവറും നിര്‍ബന്ധിച്ചതായും വിസമ്മതിച്ചപ്പോള്‍ അസഭ്യ വര്‍ഷം നടത്തിയതായും രേവതി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഷിജുവിനെ പുകഴ്ത്തി മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ കണ്ട പോസ്റ്റിനെ തുടര്‍ന്ന് ഷിജു കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടു നിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണമെന്നും രേവതി ആവശ്യപ്പെട്ടു. കുറിപ്പ് ചര്‍ച്ചയായതോടെ മൂവി സ്ട്രീറ്റ് ഗ്രൂപ്പില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിരുന്നു.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway