യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വാക്‌സിന്‍ ക്ഷാമം!; ആവശ്യത്തിന് ഡോസ് നല്‍കാനാവാതെ എന്‍എച്ച്എസ്

ജൂലൈ 19ന് രാജ്യത്തെ ലോക്ക്ഡൗണില്‍ നിന്നും സ്വാതന്ത്രമാക്കാമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. വാക്‌സിനേഷന്‍ പ്രക്രിയയെ ആശ്രയിച്ചാണ് ഈ പ്രഖ്യാപനം. എന്നാല്‍ രാജ്യത്തു ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയാണിപ്പോള്‍. ഫിസര്‍, മോഡേണ വാക്‌സിനുകളുടെ സപ്ലൈ കുറഞ്ഞതോടെ എന്‍എച്ച്എസും പൊറുതിമുട്ടുകയാണ്. യുവാക്കള്‍ അസ്ട്രാസെനെക വാക്‌സിന് പകരം ഫിസര്‍, മോഡേണ വാക്‌സിനുകളെയാണ് ആശ്രയിക്കുന്നത്.

രാജ്യത്തെ ലോക്ക്ഡൗണില്‍ നിന്നും മോചിപ്പിക്കാന്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചതിന് പിന്നാലെയാണ് വാക്‌സിന്‍ ലഭ്യതക്കുറവ് പുറത്തുവന്നത്. വന്‍തോതില്‍ മുന്നേറിയിരുന്ന വാക്‌സിനേഷന്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. തിങ്കളാഴ്ച 368,555 വാക്‌സിന്‍ ഡോസുകളാണ് ബ്രിട്ടനില്‍ നല്‍കിയത്. മാര്‍ച്ചില്‍ ഒറ്റ ദിവസം 844,285 ഡോസ് വരെ നല്‍കിയിരുന്നതാണ്.

ഡെല്‍റ്റ വേരിയന്റ് അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ എല്ലാ മുതിര്‍ന്നവരെയും ജൂലൈ 19നകം സമ്പൂര്‍ണ്ണമായി വാക്‌സിനേറ്റ് ചെയ്യാനുള്ള ലക്ഷ്യം സര്‍ക്കാര്‍ നേരത്തെയാക്കിയിരുന്നു. നേരത്തെ ജൂലൈ 31 ആയിരുന്നു 18 വയസിന് മുകളിലുള്ളവര്‍ക്കായി നിശ്ചയിച്ച ലക്ഷ്യം.

ജൂണ്‍ 21ന് നിശ്ചയിച്ച 'ഫ്രീഡം ഡേ' ജൂലൈ 19ലേക്കാണ് പ്രധാനമന്ത്രി വൈകിച്ചത്. എന്‍എച്ച്എസിന് വേരിയന്റുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ സമയത്തിനൊപ്പം ആവശ്യത്തിന് വാക്‌സിന്‍ കൂടി എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫിസര്‍ വാക്‌സിന്റെ ലഭ്യതയില്‍ കുറവുള്ളതായി മന്ത്രിമാര്‍ സമ്മതിക്കുന്നു. അടുത്തിടെ മാത്രം ലഭ്യമായ മോഡേണ വാക്‌സിന്റെ അവസ്ഥയും സമാനമാണ്. അടുത്ത നാലാഴ്ച കൊണ്ട് സാധിക്കാവുന്ന തരത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കി. എന്നാല്‍ സപ്ലൈയില്‍ ഇപ്പോള്‍ ചില സമ്മര്‍ദങ്ങളുള്ളതായി അദ്ദേഹം എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍സ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway