യു.കെ.വാര്‍ത്തകള്‍

യൂറോപ്പില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍

ഇടവേളയ്ക്കു ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള രാജ്യമായി വീണ്ടും ബ്രിട്ടന്‍. സ്‌പെയിനിനെ മറികടന്നാണ് യുകെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള റിസര്‍ച്ച് പ്ലാറ്റ് ഫോം ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ സമാഹരിച്ച സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ആഴ്ചയില്‍ യുകെയില്‍ പത്തുലക്ഷത്തില്‍ 107.3 പേര്‍ക്കാണ് ശരാശരി പ്രതിദിനം കോവിഡ് ബാധിച്ചത്.

പല യൂറോപ്യന്‍ രാജ്യങ്ങളും രണ്ടാം തരംഗത്തില്‍ തകര്‍ന്നപ്പോള്‍ വാക്‌സിനേഷനിലൂടെ യൂണിയനെ മറികടന്ന് ഏറ്റവും കുറവ് വൈറസ് ബാധിതരുള്ള രാജ്യമായി ബ്രിട്ടന്‍ മാറിയിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദം ബ്രിട്ടനെ വീണ്ടും ആശങ്കയിലാക്കുകയാണ്. ലോക്ക്ഡൗണ്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി സര്‍ക്കാര്‍ .

കണക്കുകള്‍ പ്രകാരം 43 യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യുകെ മുന്നിലാണ്. അണുബാധയുടെ ഉയര്‍ന്ന നിരക്കിലുള്ള രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍.

കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഇറ്റലിയിലാണ് വൈറസിന്റെ ആദ്യ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇപ്പോള്‍ ഒരു ദശലക്ഷത്തില്‍ 28.5 കേസുകളാണ് ഇറ്റലിയിലുള്ളത്.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ഐസ് ലാന്‍ഡില്‍ ഇന്നലെ വെറും അഞ്ചു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരാള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനാല്‍ യുകെയുടെ വൈറസ് ബാധ നിരക്ക് നേരിയ തോതില്‍ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

  • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
  • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
  • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
  • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
  • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
  • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
  • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
  • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
  • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
  • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway