സിനിമ

സിനിമാ ലോകമാകെ തെറ്റിദ്ധാരണ പരന്നു, എന്നാല്‍ സത്യം അതല്ല- ഗൗതമി പറയുന്നു

ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ മലയാളത്തില്‍ അരങ്ങേറി ഒരുപടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രീതി പിടിച്ചു പറ്റിയ നടിയാണ് ഗൗതമി. സിനിമയില്‍ നിന്നും ഇടയ്ക്കു വിട്ട നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാണ്. താന്‍ കുറച്ചു കാലത്തേക്ക് സിനിമയില്‍ നിന്നും വിട്ടു നിന്നതാണെങ്കിലും ഇനി അഭിനയിക്കില്ല എന്ന ധാരണയാണ് പരന്നതെന്ന് ഗൗതമി പറയുന്നു,

'അഭിനയത്തില്‍ നിന്നു ഞാന്‍ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമാ ലോകമാകെ ധാരണ പരന്നു ഞാന്‍ ഇനി അഭിനയിക്കില്ല എന്ന്. അതു ശരിയല്ല' എന്നാണ് ഗൗതമി പറയുന്നത്. മലയാള സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചും, അവസരം വന്നാല്‍ വീണ്ടും അഭിനയിക്കുമെന്ന് ഗൗതമി വ്യക്തമാക്കി.

നല്ല റോളുകളാണ് മലയാളത്തില്‍ തനിക്ക് ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലത് പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണു തിരഞ്ഞെടുത്തത് എന്ന് താരം പറയുന്നു.

മലയാളത്തില്‍ നിന്നു പല സംവിധായകരും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ട് താന്‍ വരില്ലെന്നു വിചാരിച്ച് ചോദിക്കാതിരുന്നിട്ടുണ്ട്. നല്ല റോളുകള്‍ വരട്ടെ, തിരക്കഥകള്‍ കാണട്ടെ, താന്‍ വീണ്ടും വരും എന്നാണ് ഗൗതമി പറയുന്നത്.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway