നാട്ടുവാര്‍ത്തകള്‍

ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബെവ് ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കാനും തീരുമാനമായി. ആപ്പ് പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കാന്‍ തീരുമാനമായത്. സാമൂഹിക അകലം ഉറപ്പാക്കി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ കേരളത്തിലെ ബിവറേജുകളുടെ മുമ്പില്‍ നാളെ മുതല്‍ നീണ്ട ക്യൂ ദൃശ്യമാകും

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് വില്‍പ്പനയ്ക്കായി ,ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്.

പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യണമെന്നും സ്റ്റോക്ക് വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ആപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

മൊബൈല്‍ കമ്പനികളുമായി ഒ.ടി.പി. സംബന്ധിച്ച് കരാര്‍ ഉണ്ടാക്കണമെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല കോവിഡ് ടി.പി.ആര്‍. കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല.

അത്തരം പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.

 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 • ഭാരതമാതാവിനെ അപമാനിച്ചെന്ന് കേസ്; തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പുരോ​ഹിതന്‍ അറസ്റ്റില്‍
 • എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ നവവധു തൂങ്ങിമരിച്ച നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway