സിനിമ

'ഞങ്ങള്‍ എങ്ങനെ ജീവിക്കും?; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഷൂട്ടിങ്ങ് ഉള്‍പ്പെടുത്താത്തതില്‍ അല്‍ഫോന്‍സ് പുത്രന്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ 17 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇളവുകളില്‍ സിനിമ ചിത്രീകരണം ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സിനിമ ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യണം. ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണെന്നാണ് അല്‍ഫോന്‍സ് പുത്രന്റെ ചോദ്യം.

സിനിമ ചിത്രീകരണം ഒരിക്കലും തിയറ്റര്‍ തുറക്കുന്നത് പോലെയല്ല. ഷൂട്ടിങ്ങ് സമയത്ത് ക്ലോസ് അപ്പ് ഷോട്ട് എടുക്കണമെങ്കിലും ഞങ്ങള്‍ 2 മീറ്റര്‍ അകലം പാലിച്ചെ മതിയാവു. പിന്നെ എന്തിന്റെ പേരിലാണ് ചിത്രീകരണത്തിന് അനുവാദം നല്‍കാത്തതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

'എന്താണ് സിനിമ ചിത്രീകരണം ആരംഭിക്കാന്‍ സമ്മതിക്കാത്തത്? പാല്‍ വില്‍ക്കുന്നവരും, ഭക്ഷണം വില്‍ക്കുന്നവര്‍ക്കും തൊഴില്‍ ചെയ്യാമെങ്കില്‍ എന്തുകൊണ്ടാണ് സിനിമക്കാരെ തൊഴില്‍ ചെയ്യാന്‍ അനുവതിക്കാത്തത്? ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങള്‍ എങ്ങനെ പാല്‍ വാങ്ങും? ഞങ്ങള്‍ എങ്ങനെ മക്കളെ പഠിപ്പിക്കും? എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കും? എങ്ങനെ ഞങ്ങള്‍ പണം സമ്പാദിക്കും? സിനിമ ചിത്രീകരണം തിയറ്റര്‍ പ്രവര്‍ത്തനം പോലെ അല്ല. ഒരു ക്ലോസപ്പ് ഷോട്ട് എടുക്കണമെങ്കിലും ഞങ്ങള്‍ 2 മീറ്റര്‍ അകലത്തില്‍ നില്‍ക്കണം. അപ്പോ എന്ത് ന്യായമാണ് നിങ്ങള്‍ ഞങ്ങളോട് പറയുന്നത്? ദയവ് ചെയ്ത് ഇതേ കുറിച്ച് ചിന്തിച്ച് ഒരു പരിഹാരം കാണണം. '
അല്‍ഫോന്‍സ് പുത്രന്‍

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway