നാട്ടുവാര്‍ത്തകള്‍

കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം

മധ്യപ്രദേശില്‍ കോവിഡ് മുക്തനായ യുവാവിന് 'ഗ്രീന്‍ ഫംഗസ്' ബാധിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ 'ഗ്രീന്‍ ഫംഗസ്' കേസായിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നീ ഫംഗസ് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിട്ടുണ്ട്. ഈ ഒരു പട്ടികയിലെ ഏറ്റവും പുതിയ അണുബാധയാണ് 'ഗ്രീന്‍ ഫംഗസ്'.34 കാരനായ രോഗിയെ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ മുംബൈയിലേക്ക് മാറ്റി.

പുതിയ രോഗം ഒരു ആസ്പര്‍ഗില്ലോസിസ് അണുബാധയാണെന്നും ഫംഗസിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഇന്‍ഡോറിലെ ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നെഞ്ച് രോഗ വിഭാഗം മേധാവി ഡോ. രവി ദോസി പറഞ്ഞു. താരതമ്യേന അസാധാരണമായ അണുബാധയാണ് ആസ്പര്‍ജില്ലോസിസ്, ഇത് ശ്വാസകോശത്തെ ബാധിക്കുന്നു.

രണ്ട് മാസം കോവിഡ് ബാധിതനായിരുന്ന 34 കാരനായ രോഗിക്ക് കഠിനമായ പനി അനുഭവപ്പെടുകയും മൂക്കില്‍ നിന്ന് ചോര വരികയും ചെയ്തിരുന്ന തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് ബാധിച്ചതായി സംശയിച്ചിരുന്നു. എന്നാല്‍, പരിശോധനകള്‍ക്ക് ശേഷം, അദ്ദേഹത്തിന് 'ഗ്രീന്‍ ഫംഗസ്' ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ ഫംഗസ് രോഗിയുടെ ശ്വാസകോശത്തെയും സൈനസുകളെയും രക്തത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഡോ. രവി ദോസി പറഞ്ഞു. 'ഗ്രീന്‍ ഫംഗസ്' രോഗത്തിനുള്ള മരുന്ന് ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

 • 5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 • ഭാരതമാതാവിനെ അപമാനിച്ചെന്ന് കേസ്; തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പുരോ​ഹിതന്‍ അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway