നാട്ടുവാര്‍ത്തകള്‍

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നാണ് പുതിയ പ്രസിഡന്റ് ആയി കെ. സുധാകരന്‍ അധികാരമേറ്റത്.

ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരന്‍ ചുമതലയേറ്റെടുത്തത്.

രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.

സുധാകരനൊപ്പം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ് എന്നിവരും ചുമതലയേറ്റിട്ടുണ്ട്.

സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ഇടതുപക്ഷം തനിക്ക് നേരെ ഉന്നയിക്കുന്ന ആര്‍.എസ്.എസ്. ബന്ധത്തിന് സുധാകരന്‍ മറുപടി നല്‍കി. അതൊരു അജണ്ടയുടെ ഭാഗമായി ആണെന്നും സി.പി.എം. കോണ്‍ഗ്രസിനെ ഭയക്കുന്നത് കൊണ്ടാണ് തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.

ആര്‍.എസ്.എസ്. ലേബലടിച്ച് കോണ്‍ഗ്രസിന്റെ നേതാക്കളെ തകര്‍ത്തുകളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഞങ്ങള്‍ ആര്‍.എസ്.എസിന്റെ പിന്തുണ വാങ്ങി വോട്ട് നേടിയിട്ടില്ല. പക്ഷേ സി.പി.ഐ.എം. അങ്ങനെയല്ല, പിണറായി വിജയന്‍ ഒരുകാലത്ത് ആര്‍.എസ്.എസിന്റെ വോട്ട് നേടി ജയിച്ചയാളാണ്. ആ പിണറായി ആണോ ആര്‍.എസ്.എസ്. അതോ ഞാനാണോ എന്ന് ജനം തീരുമാനിക്കണം-കെ. സുധാകരന്‍ പറഞ്ഞു

 • മുകേഷിന് വക്കീല്‍ നോട്ടീസയക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാക്കുകയായിരുന്നെന്ന് മേതില്‍ ദേവിക
 • 5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway