യു.കെ.വാര്‍ത്തകള്‍

യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക്; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ


ലണ്ടന്‍: ഭയപ്പെട്ടതുപോലെ യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേയ്ക്ക് അടുക്കുന്നു. ഡെല്‍റ്റ വേരിയന്റ് ഇംഗ്ലണ്ടില്‍ വ്യാപിക്കുകയാണ് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 9,055 പുതിയ കോവിഡ് കേസുകള്‍ ആണ് ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയത്. ഇത് ഫെബ്രുവരി 25നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഒമ്പത് പേര്‍ കൂടി മരിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ യുകെയുടെ ആകെ കോവിഡ് മരണം 127,926 ആയി. എന്നാല്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകള്‍ പ്രകാരം കോവിഡ് മരണങ്ങള്‍ 153,000 ആണ്.

ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനം കൂടിവരുകയാണ്. ചെറുപ്പക്കാര്‍ക്കു വാക്സിന്‍ രോഗപ്രതിരോധവും ആശങ്കയിലാണ്. ചെറുപ്പക്കാര്‍ക്കുള്ള ജാബുകളുടെ എണ്ണം രോഗ വ്യാപനം കുറയ്ക്കുന്നതിന് പ്രധാനമാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ പറയുന്നു. മെയ് 20 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവിലെ വിശകലനപ്രകാരം ഡെല്‍റ്റ വേരിയന്റ് യുവതീയുവാക്കള്‍ക്കു കൂടുതലായി ബാധിക്കുന്നുണ്ടെന്നാണ്.

കൊറോണ വൈറസ് ബാധിച്ച 7,642 പോസിറ്റീവ് കേസുകള്‍ ഇംഗ്ലണ്ടില്‍ ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗം പൊട്ടിപ്പുറപ്പെട്ടത് മുതലുള്ള രോഗികളുടെ എണ്ണം 4,001,803 ആയി.
ഇംഗ്ലണ്ടില്‍ ഇന്നലെ എട്ട് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 112,515 ആണ്. വെയില്‍സില്‍ ഇന്നലെ ആരും മരിച്ചിട്ടില്ല, അവിടുത്തെ ആകെ മരണസംഖ്യ 5,572 ആയി തുടരുന്നു. ഇന്നലെ 141 കേസുകള്‍ വെയില്‍സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെയില്‍സിലെ ആകെ കേസുകളുടെ എണ്ണം 214,243 ആണ്.

സ്കോട്ട് ലന്‍ഡില്‍ ഇന്നലെ 1,129 കൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. സ്കോട്ട് ലന്‍ഡില്‍ ഇതുവരെ 7,684 മരണങ്ങളും 249,644 കേസുകളും ആയി രേഖപ്പെടുത്തി.

വടക്കന്‍ അയര്‍ലന്‍ഡില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും 143 പേര്‍ ഇന്നലെ പോസിറ്റീവ് ആയി. ഇവിടെ മൊത്തം കേസുകളുടെ എണ്ണം 124,124 ഉം ആണ്.

ഡെല്‍റ്റ വേരിയന്റ് ഭീഷണി ശക്തമായതോടെ ഈ മാസം 21ന് നിലവില്‍ വരേണ്ട, ഇംഗ്ലണ്ടിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്ന അവസാന ഘട്ടം ജൂലൈ 19 വരെ നീട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം അവലോകനം നടക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു, കാലതാമസം നാല് ആഴ്ചയില്‍ കൂടുതല്‍ ആവശ്യമില്ലെന്നാണ് കരുതുന്നത്. എന്നിരുന്നാലും തീയതി വീണ്ടും പിന്നോട്ട് നീക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ ബോറിസ് പറഞ്ഞു.

ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടവുമായി മുന്നോട്ട് പോയാല്‍ കോവിഡ് ചികിത്സ ആവശ്യമുള്ള ആളുകളുടെ എണ്ണം കൂടുമെന്നു സര്‍ക്കാരിനെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ കാലയളവ് കൊണ്ട് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway