യു.കെ.വാര്‍ത്തകള്‍

ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടുന്നതിനെ പിന്തുണച്ചു 461 എം‌പിമാര്‍; എതിര്‍ത്തത് 60 പേര്‍ മാത്രം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലോക്ക് ഡൗണ്‍ വിലക്കുകള്‍ ജൂലൈ 19 വരെ നീട്ടാനുള്ള തീരുമാനത്തിന് കോമണ്‍സില്‍ 461 എം‌പിമാരുടെ പിന്തുണ. 49 ടോറി വിമതരടക്കം 60 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. ബോറിസിന്റെ പദ്ധതിയെ ലേബറടക്കം പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

മുതിര്‍ന്ന ടോറി നേതാക്കളായ ഡേവിഡ് ഡേവിസ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത്, ക്രിസ് ഗ്രേലിംഗ്, എസ്ഥര്‍ മക്വെയ് എന്നിവരുള്‍പ്പെടെ 49 ടോറി വിമതര്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. അഞ്ച് വോട്ടുകള്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ആറ് വോട്ടുകള്‍ ലേബറില്‍ നിന്നുള്ളവരുടേതാണ്.

സ്‌പോര്‍ട്‌സ് ഇവന്റുകള്‍, തീയറ്ററുകള്‍, സിനിമാശാലകള്‍ എന്നിവയ്‌ക്കായുള്ള നമ്പറുകളുടെ പരിധി നിലനില്‍ക്കും, നൈറ്റ്ക്ലബ്ബുകള്‍ അടച്ചുപൂട്ടപ്പെടും, സാധ്യമാകുന്നിടത്ത് വീട്ടില്‍ നിന്ന് ജോലി തുടരാന്‍ ആളുകളോട് ആവശ്യപ്പെടും. ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക് പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കേണ്ടതില്ല എന്ന തീരുമാനം 'കനത്ത ഹൃദയത്തോടെ' ആണെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പരിശോധനകള്‍ ഉണ്ടാവുമെന്നും കോമണ്‍സില്‍ എം‌പിമാരെ അഭിസംബോധന ചെയ്യവേ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. രാജ്യത്തിന്റെ കൂടുതല്‍ പ്രദേശങ്ങളില്‍ അധിക പരിശോധന സൗകര്യങ്ങളും വാക്സിനുകളും ലഭ്യമാക്കുമെന്നും 23, 24 വയസുകാര്‍ക്ക് ചൊവ്വാഴ്ച പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയ്ക്കുശേഷം അവലോകനം നടക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു, കാലതാമസം നാല് ആഴ്ചയില്‍ കൂടുതല്‍ ആവശ്യമില്ലെന്നാണ് കരുതുന്നത്. എന്നിരുന്നാലും തീയതി വീണ്ടും പിന്നോട്ട് നീക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

ഇടവേളയ്ക്കു ശേഷം യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള രാജ്യമാണ് ബ്രിട്ടന്‍. സ്‌പെയിനിനെ മറികടന്നാണ് യുകെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള റിസര്‍ച്ച് പ്ലാറ്റ് ഫോം ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ സമാഹരിച്ച സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ആഴ്ചയില്‍ യുകെയില്‍ പത്തുലക്ഷത്തില്‍ 107.3 പേര്‍ക്കാണ് ശരാശരി പ്രതിദിനം കോവിഡ് ബാധിച്ചത്.

പല യൂറോപ്യന്‍ രാജ്യങ്ങളും രണ്ടാം തരംഗത്തില്‍ തകര്‍ന്നപ്പോള്‍ വാക്‌സിനേഷനിലൂടെ യൂണിയനെ മറികടന്ന് ഏറ്റവും കുറവ് വൈറസ് ബാധിതരുള്ള രാജ്യമായി ബ്രിട്ടന്‍ മാറിയിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദം ബ്രിട്ടനെ വീണ്ടും ആശങ്കയിലാക്കുകയാണ്. ലോക്ക്ഡൗണ്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി സര്‍ക്കാര്‍ .

കണക്കുകള്‍ പ്രകാരം 43 യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യുകെ മുന്നിലാണ്. അണുബാധയുടെ ഉയര്‍ന്ന നിരക്കിലുള്ള രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍. കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഇറ്റലിയിലാണ് വൈറസിന്റെ ആദ്യ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇപ്പോള്‍ ഒരു ദശലക്ഷത്തില്‍ 28.5 കേസുകളാണ് ഇറ്റലിയിലുള്ളത്.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ഐസ് ലാന്‍ഡില്‍ ഇന്നലെ വെറും അഞ്ചു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരാള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനാല്‍ യുകെയുടെ വൈറസ് ബാധ നിരക്ക് നേരിയ തോതില്‍ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway