വിദേശം

ഫ്രാന്‍സില്‍ ഇന്ന് മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട

പാരീസ്: കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ വര്‍ധിച്ചതും കണക്കിലെടുത്ത് ഇന്ന് മുതല്‍ ഫ്രാന്‍സില്‍ പൊതുയിടങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ്. രാജ്യത്ത് നിലവിലുള്ള രാത്രി കര്‍ഫ്യൂ എടുത്തുകളയുന്നത് ഇളവുകളോടെ ഉടന്‍ ഒഴിവാക്കാനും തീരുമാനമായതായി കാസ്റ്റെക്‌സ് പറഞ്ഞു.

'നമ്മുടെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുന്നു. ആളുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യാഴാഴ്ച മുതല്‍ നീക്കിയിട്ടുണ്ട്. രാത്രി നിലവിലുള്ള കര്‍ഫ്യൂ റദ്ദാക്കുന്ന കാര്യത്തില്‍ ജൂണ്‍ 20ന് മുമ്പ് തീരുമാനമാകും,'മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കാസ്റ്റെക്‌സ് പറഞ്ഞു.

ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 3,200 കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റിനു ശേഷം ഫ്രാന്‍സിന്റെ പ്രതിദിന കണക്കില്‍ ഏറ്റവും താഴ്ന്ന നിലയാണിത്,- കാസ്റ്റെക്‌സ് പറഞ്ഞു.

ജനസംഖ്യയുടെ രണ്ടിലൊന്നായ 35 ദശലക്ഷം ആളുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ധേശിക്കുന്നതെന്നും കാസ്റ്റെക്‌സ് പറഞ്ഞു.

അതേസമയം, ലോകത്ത് ഇതുവരെയായി 17,70,86,088 പേര്‍ക്ക് കൊവിഡ് രോഗ ബാധയുണ്ടായതായി കണക്കുകള്‍ കാണിക്കുന്നു. കോവിഡ് രോഗബാധിതരായി 38,29,164 പേര്‍ മരിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

  • മോസ്‌കോയില്‍ ഭീകരാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
  • 92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ
  • ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവം; ഞെട്ടലില്‍ മലയാളി സമൂഹം
  • കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ കൂട്ടമരണം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്
  • യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്
  • റഷ്യ - യുക്രൈന്‍ യുദ്ധം വഷളാക്കിയത് ബോറിസ് - വ്ളാദിമിര്‍ പുടിന്‍
  • അസഹ്യമായ ചൂട്; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
  • റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 65 പേ‍ര്‍ കൊല്ലപ്പെട്ടു
  • അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയെന്ന് മാര്‍പാപ്പ
  • ജപ്പാനില്‍ വന്‍ ഭൂചലനം; ആഞ്ഞടിച്ചു സുനാമി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions