യു.കെ.വാര്‍ത്തകള്‍

കെയര്‍ ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ പേരിലുള്ള വിവാദങ്ങള്‍ അടങ്ങും മുന്‍പ് കെയര്‍ ഹോം ജീവനക്കാര്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഫ്ലൂ വാക്‌സിനും നിര്‍ബന്ധമാക്കുന്നു. ആയിരക്കണക്കിന് വരുന്ന എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്കാണ് ഫ്ലൂ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്. പുതുവര്‍ഷം മുതല്‍ കെയര്‍ ഹോം ജീവനക്കാര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിനും നിര്‍ബന്ധമായി എടുക്കേണ്ടി വരുമെന്നാണ് മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സമാനമായ രീതിയില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ തേടുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ഫ്രണ്ട്‌ലൈനില്‍ ഇവരെ നിയോഗിക്കുന്നതിന് മുന്‍പ് വാക്‌സിന്‍ ഉറപ്പാക്കാനാണ് നീക്കം. ഇതോടൊപ്പമാണ് എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്ക് ഫ്ലൂ വാക്‌സിന്‍ കൂടി നിര്‍ബന്ധമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുക.

ജൂണ്‍ 6 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇംഗ്ലണ്ടിലെ പ്രായമായവരുടെ അഡല്‍റ്റ് കെയര്‍ ഹോമുകളിലെ ജീവനക്കാരില്‍ 69 ശതമാനം പേരാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുള്ളത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചത്. കെയര്‍ ഹോമുകളെ സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട സുപ്രധാന ചുവടുവെയ്പ്പാണ് വാക്‌സിനേഷനെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറയുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്കെതിരെ യൂണിയനുകള്‍ രംഗത്തെത്തി. വാക്‌സിന്‍ നിര്‍ബന്ധമായാല്‍ കാല്‍ശതമാനത്തോളം കെയറര്‍മാര്‍ ജോലി ഉപേക്ഷിക്കുമെന്ന് ജിഎംബി നാഷണല്‍ ഓഫീസര്‍ റേച്ചല്‍ ഹാരിസണ്‍ പറഞ്ഞു.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway